HOME
DETAILS

നഖം കടിക്കുന്ന ശീലം അത്ര നല്ലതല്ല കെട്ടോ! ഇതെങ്ങിനെ ഒഴിവാക്കാം

  
backup
January 10 2024 | 07:01 AM

heres-some-tips-to-stop-nail-biting-once-and-for-all

വെറുതെ ഇരിക്കുമ്പോഴൊക്കെ നഖം കടിക്കുന്ന ശീലം നിങ്ങള്‍ക്കും ഉണ്ടോ? വല്ലപ്പോഴുമൊക്കെ നഖം കടിക്കുന്ന ശീലം എല്ലാവര്‍ക്കും ഉണ്ടാകും. വെറുതെയിരിക്കുമ്പോഴും എന്തെങ്കിലും കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോഴുമെല്ലാം അറിയാതെ നമ്മള്‍ നഖം കടിക്കാറുണ്ട്. എന്നാല്‍ ചിലര്‍ അങ്ങിനെയാകില്ല, ഒഴിവ് കിട്ടിയാല്‍ അപ്പോള്‍ നഖം കടിക്കും. ഓഫീസിലെ നിര്‍ണായക മീറ്റിങ്ങുകളില്‍ പോലും നഖംകടിക്കുന്നവരുണ്ട്. കടിച്ച് കടിച്ച് കൈവിരലിലെ നഖം ഇനി കടിക്കാനില്ലെന്ന് കണ്ടാല്‍, ആരും കാണാത്ത സമയങ്ങളില്‍ കാലുകളിലെ നഖം കടിക്കുന്നവരും ഉണ്ട്.

ഈ ശീലം അത്ര നല്ലതല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാകും നിങ്ങള്‍ നഖം കടിക്കുന്നത്. 'നഖമല്ലേ വല്ലപ്പോഴും കടിച്ചാല്‍ എന്താ ഇത്ര കുഴപ്പം?' എന്ന് ചിന്തിക്കുന്നവര്‍ ആണോ.. എന്നാല്‍ ഈ ദുസ്വഭാവത്തെ അങ്ങിനെ കുറച്ചു കാണേണ്ട. ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് വിപരീതമായി ചില പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തും. വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദോശ ഫലങ്ങളാണ് ഇതിനുള്ളത്.

ലോകത്തെ 30ശതമാനത്തോളം ആളുകളും നഖം കടിക്കുന്ന ശീലമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ ഉത്കണ്ഡയും സമ്മര്‍ദ്ദവും നേരിടുന്ന അവസ്ഥയിലും നഖം കടിക്കുന്നവരാണ്. എന്നാല്‍ ചിലര്‍ ബോറടിക്കുമ്പോള്‍ പോലും വെറുതെ നഖം കടിക്കും.

ഓണിക്കോഫാഗിയ (Onychophagia) എന്നാണ് നഖംകടിക്കുന്ന അവസ്ഥയെ വിളിക്കുന്നത്. ഈയെരു പ്രവര്‍ത്തി നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ദോഷകരമായി മാറുന്നു. തുടര്‍ച്ചയായി നഖം കടിക്കുന്ന ശീലം നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തെ വ്രണപ്പെടുത്തുകയും നഖങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. നഖങ്ങളുടെ വളര്‍ച്ച മോശപ്പെട്ട രീതിയിലായി മാറുന്നതിന് ഇത് കാരണമാകും. നിങ്ങളുടെ വിരലുകളില്‍ നിന്ന് വായിലേക്കും നഖങ്ങളില്‍ നിന്ന് മുഖത്തേക്കുമൊക്കെ ദോഷകരമായ ബാക്ടീരിയകളുടെയും വൈറസുകളും പ്രചരിക്കാനും ഈ പ്രവര്‍ത്തി വഴിയൊരുക്കിയേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും ഈ ശീലം കാണപ്പെടാറുണ്ട്. നഖം കടിക്കുന്നതു മൂലം ബാക്ടീരിയെയും ഫംഗസ് അണു ബാധകളെയുമെല്ലാം നമ്മള്‍ ശരീരത്തിലേക്ക് ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പനി, ജലദോഷം ഇവ ഉണ്ടാകാനുള്ള സാധ്യത കൂടും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

☑️ ദുശ്ശീലത്തെക്കുറിച്ച് അവരവര്‍ തന്നെ ബോധവാന്‍മാരാകുക

☑️ ഇടയ്ക്കിടയ്ക്ക് നഖം വെട്ടി വൃത്തിയാക്കുക

☑️ നഖം കടിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. കാരണം നഖം കടിച്ചത് വിഴുങ്ങുന്നതിലൂടെ അപ്പന്‍ഡീസ് പോലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്

☑️ കുട്ടികളിലാണ് ഈ ശീലമെങ്കില്‍ അവരില്‍നിന്ന് ശ്രദ്ധ മാറ്റാനോ അല്ലെങ്കില്‍ നഖം കടിക്കുന്നത് കാണുമ്പോള്‍ ചെറുതായി ശിക്ഷിച്ചോ കടിക്കാതിരുന്നാല്‍ പ്രതിഫലം തരുമെന്നോ പറഞ്ഞ് അവരെ സാവകാശം തടഞ്ഞ് നിര്‍ത്താം.

☑️ മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക

☑️ നെയില്‍ പോളിഷ് ഇടുകയായാണെങ്കില്‍ അത് കടിക്കാതിരിക്കിക്കാന്‍ കാരണം ആകും

☑️ മിട്ടായി കയ്യില്‍ കരുതുന്നത് നല്ലതാണ് കാരണം നഖം കടിക്കാന്‍ തോന്നുമ്പോളൊക്കെ ഇത് ഉപകാരപ്പെടും

☑️ വിരലുകള്‍ക്ക് ഉറ ധരിച്ച് ഈ ശീലം മാറ്റിയെടുക്കുന്നവരും ഉണ്ട്

☑️ ഓര്‍ക്കുക അവരവര്‍ വേണ്ട എന്ന് ചിന്തിച്ചാല്‍ മാത്രമേ ഈ ശീലം മാറ്റാന്‍ കഴിയുകയുള്ളൂ.

Here's Some Tips to Stop Nail Biting Once and for All



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago