HOME
DETAILS

ഇന്ത്യ-മാലദ്വീപ് നയതന്ത്രബന്ധംചരിത്രവും വർത്തമാനവും

  
backup
January 10 2024 | 18:01 PM

india-maldives-diplomatic-relations-history-and-present

ആൻസ് ജോർജ്,രജീഷ് സി.എസ്,അനഘ ബാബു

ബ്രിട്ടനിൽനിന്ന് മാലദ്വീപ് 1965ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയുമായുള്ള അവരുടെ നയതന്ത്രബന്ധം സംഘർഷങ്ങളുടെയും സഹകരണത്തിന്റെയും ദശാബ്ദങ്ങളിലൂടെയാണ്‌ കടന്നുപോയത്. ലക്ഷദ്വീപിലെ മിനിക്കോയ് ഐലൻഡിൽനിന്ന് 30 നോട്ടിക്കൽ മൈൽ ദൂരത്തും രാജ്യത്തിന്റെ പടിഞ്ഞാറൻ തീരദേശത്തുനിന്ന് 300 നോട്ടിക്കൽ മൈൽ അകലെയുമായി സ്ഥിതിചെയ്യുന്ന മാലദ്വീപ്, ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാത്തരത്തിലുമുള്ള തന്ത്രപ്രധാന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക്‌ വളരെയധികം സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രദേശമാണ്. അതേസമയം, മാലദ്വീപിനും ഇന്ത്യ വളരെ പ്രധാനപ്പെട്ട പ്രാദേശിക ശക്തിയാണ്.

ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷിബന്ധത്തിലൂടെയും തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ പ്രാദേശിക കൂട്ടായ്മയായ സാർക്(SAARC) സഹകരണത്തിലൂടെയും മാലദ്വീപിന്റെ ആഭ്യന്തര ആവശ്യങ്ങളിൽ, പ്രത്യേകിച്ച് കുടിവെള്ളം, ഭക്ഷണ സാമഗ്രികൾ, സാങ്കേതിക സഹായങ്ങൾ എന്നിവയിലെല്ലാം ഇന്ത്യ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പക്ഷേ പല സമയങ്ങളിലും അത്തരത്തിലുള്ള ഇന്ത്യയുടെ സമീപനം ഒരു "വല്യേട്ടൻ' മനോഭാവമായി പരിണമിക്കുന്നത് വലിയ വിമർശനങ്ങളാണ് മാലദ്വീപിന്റെ ആഭ്യന്തരരാഷ്ട്രീയത്തിൽ ഉയർത്തുന്നത്. പ്രാദേശികശക്തി എന്ന നിലയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന സഹകരണ ഉടമ്പടികൾ രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ് മാലദ്വീപിൽ സൃഷ്ടിച്ചത്.

ഒന്ന്, ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമായി മാറുന്നതിലൂടെ ആഭ്യന്തരരാഷ്ട്രീയത്തിലും അന്തർദേശീയരാഷ്ട്രീയത്തിലും മാലദ്വീപ് എന്ന രാജ്യത്തിന് നഷ്ടപ്പെടുന്ന സ്വത്വം. ഈ സ്വത്വബോധത്തിലൂടെ ദ്വീപിന്റെ ആഭ്യന്തരരാഷ്ട്രീയത്തിൽ നിർമിക്കപ്പെട്ടത് രണ്ടുതരം രാഷ്ട്രീയവിഭാഗങ്ങളാണ്. ഇന്ത്യാ അനുകൂലവും പ്രതികൂലവുമായ പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മകളാണത്. രണ്ടാമത്തെ വെല്ലുവിളി, മാലദ്വീപിലെ ഇന്ത്യാവിരുദ്ധ രാഷ്ട്രീയ ഗ്രൂപ്പുകൾ ചൈന അനുഭാവനയങ്ങൾ സ്വീകരിച്ചതാണ്. പ്രാദേശികശക്തിയെ ചെറുക്കാൻ നല്ലത് ഏഷ്യയിലെ പ്രധാന ശക്തിയായ ചൈനയായിരിക്കുമെന്ന തീരുമാനമാണ് ഇന്ത്യാവിരുദ്ധ ഐക്യത്തിന്റെ പ്രധാന മുദ്രാവാക്യം. ഇത്തരത്തിലുള്ള മുന്നണിയുടെ മുൻനിര നേതാവാണ് മാലദ്വീപിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മുഹമ്മദ് മൊയ്സു. ചൈനയുടെ ആഗോള പദ്ധതിയായ വൺ ബെൽറ്റ് വൺ റോഡ് (One Belt One Road), സ്ട്രിങ് ഓഫ് പേൾസ് (String of Pearls) എന്നിങ്ങനെയുള്ള പദ്ധതികളുടെ നടത്തിപ്പിന് മാലദ്വീപ് ചൈന അനുഭാവ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനാൽ, മാലദ്വീപിൽ എന്നും അനുകൂല രാഷ്ട്രീയ നേതൃത്വം സൃഷ്ടിക്കുന്നതിന് ഇന്ത്യയും ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്.

ദക്ഷിണേഷ്യൻ രാജ്യങ്ങളെ പ്രത്യേകിച്ച് മാലദ്വീപിനെ സ്വാധീനിക്കാൻ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം രൂപീകരിച്ച "പ്രഥമപരിഗണ നഅയൽരാജ്യങ്ങൾക്ക്' (Neighbourhood First), സുരക്ഷയും വളർച്ചയും മുൻനിർത്തി കൊണ്ടുവന്ന സാഗർ (SAGAR: Security and Growth for All) പദ്ധതി, ഇന്ത്യയും ശ്രീലങ്കയും മൗറീഷ്യസും മാലദ്വീപും ഒരുമിച്ചു നടപ്പാക്കാൻ ശ്രമിച്ച കൊളംബോ സുരക്ഷാ കോൺക്ലേവ് എന്നിവയിലെല്ലാം മാലദ്വീപിന്‌ വളരെ തണുത്ത പ്രതികരണമായിരുന്നു. അതേസമയം, ചൈനയുമായി ശക്തമായ നയതന്ത്ര സഹകരണത്തിന് അവർ കൂടുതൽ പരിഗണന കൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്, ചൈനീസ് നാവികതാവളം സ്ഥാപിക്കാനുള്ള അനുമതി മാലദ്വീപ് നൽകുകയും ചെയ്തു. കൂടാതെ, ചൈനയുടെ ഗവേഷണ കപ്പലുകൾക്ക് രാജ്യത്തിന്റെ സമുദ്ര അതിർത്തിയിൽ നിരീക്ഷണകേന്ദ്രം സ്ഥാപിക്കാനും അനുമതി നൽകി.

മാത്രവുമല്ല, 2024നുശേഷം ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫി സഹകരണം പുതുക്കേണ്ട എന്ന തീരുമാനമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. 2019ൽ ഒപ്പുവച്ച ഈ സഹകരണ കരാർ, മാലദ്വീപിന്റെ സമുദ്രാതിർത്തിയിൽ സർവേ നടത്താനും കടലിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകൾ, ജലസ്രോതസുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കുവേണ്ടിയുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതുമായിരുന്നു. 2024 മുതൽ ഇത് ചൈനീസ് ഗവേഷണ ഏജൻസികൾക്ക് മാത്രമായുള്ളതായി മാറും. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ഇന്ത്യ അനുകൂല നേതാവായിരുന്നു. അദ്ദേഹത്തിന്റെ കാലയളവിൽ നമ്മുടെ രാജ്യവുമായി ഒപ്പുവച്ച ഒട്ടുമിക്ക കരാറുകളും ഭാഗികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ ഇന്ത്യ അനുകൂല പദ്ധതി ഇന്ത്യ ഫസ്റ്റി(India First)നെ പ്രസിഡന്റ് മുഹമ്മദ് മൊയ്സു പൂർണമായും നിരാകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാമാലദ്വീപ് നയതന്ത്ര അസ്വസ്ഥതകളും സംഘർഷവും മനസിലാക്കേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. ഇന്ത്യൻ ജനതയോട് അവധിക്കാലം ആസ്വദിക്കാനായി മാലദ്വീപിന്‌ പകരം ലക്ഷദ്വീപ് തെരഞ്ഞെടുക്കാൻ അഭിപ്രായപ്പെട്ടത്, മാലദ്വീപിലെ രാഷ്ട്രീയ നേതൃത്വത്തെ ചൊടിപ്പിക്കുകയായിരിന്നു. ടൂറിസമാണ് ദ്വീപ് രാജ്യത്തിന്റെ പ്രധാന വരുമാനം. പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് മാലദ്വീപിനെതിരായ നീക്കമായി തീവ്ര നിലപാടുള്ള ചിലർ ചിത്രീകരിച്ചതാണെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. വിവാദങ്ങൾക്കിടെ സാമൂഹിക മാധ്യമങ്ങളിൽ മാലദ്വീപ് ബഹിഷ്കരണാഹ്വാനങ്ങളും സജീവമായി.


മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന വിമർശനം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് ഉൾപ്പെടെ ഇതിനെതിരേ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്ക് ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്ന് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ആഹ്വാനം ചെയ്തു. പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലദ്വീപ്.


വിനോദസഞ്ചാരം മുഖ്യവരുമാന മാർഗങ്ങളിൽ ഒന്നായ മാലദ്വീപിൽ ഓരോ വർഷവും 16 ലക്ഷം സഞ്ചാരികൾ എത്തുന്നുണ്ട്. ആകെ അഞ്ചു ലക്ഷം ജനങ്ങൾ മാത്രമുള്ള ഇവിടെ ഇരുപത്തി അയ്യായിരം പേർ ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ 28 ശതമാനം വിനോദസഞ്ചാരത്തിൽ നിന്നാണ്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ 16 ശതമാനം ഇന്ത്യക്കാരാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് ഏറെ അടുത്ത ഈ ദ്വീപ് സമൂഹത്തോട് എന്നും സഞ്ചാരപ്രിയരായ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു.
വിവാദത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ ലക്ഷദ്വീപിലേക്ക് കൂടുതൽ എത്തി എന്നുള്ളത് വസ്തുതയാണെങ്കിലും ഇത് ഇന്ത്യ-_മാലദ്വീപ് ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായി ബാധിക്കും. ഈ അവസരത്തിൽ മാലദ്വീപ് സർക്കാരിന് മുകളിൽ കൂടുതൽ സമ്മർദം ചെലുത്തുന്നത്, ചൈനക്ക് അവിടത്തേക്കുള്ള വഴി കൂടുതൽ എളുപ്പമാക്കുകയും ഇന്ത്യയെ അകറ്റിനിർത്തപ്പെടുകയും ചെയ്യും.

(ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് ആൻഡ് ഹിസ്റ്ററി വിഭാഗം അധ്യാപകരാണ് ലേഖകര്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago