HOME
DETAILS

കര്‍ണാടകയിലെ കര്‍സേവ

  
backup
January 12 2024 | 18:01 PM

karseva-in-karnataka

സി.വി ശ്രീജിത്ത്

സംഘ്പരിവാറിനും അവരുടെ രാഷ്ട്രീയ ബുദ്ധികേന്ദ്രമായ ആർ.എസ്.എസിനും അയോധ്യ കേവലം ക്ഷേത്രം മാത്രമല്ല. തീവ്ര ഹിന്ദുത്വവല്‍ക്കരണത്തിലേക്കുള്ള, ഭാരതമെന്ന ഏകമതാധിഷ്ഠിത രാഷ്ട്രത്തിലേക്കുള്ള നാഴികക്കല്ലാണത്. കഴിഞ്ഞ അരനൂറ്റാണ്ടെങ്കിലും നിരന്തര മസ്തിഷ്‌ക പ്രക്ഷാളനങ്ങളിലൂടെ ഹിന്ദുത്വാശയ ധാരയിലേക്ക് ആളെ കൂട്ടാനുള്ള അടയാളമായിരുന്നു അയോധ്യ.

ബാബറിന്റെ പേരിലുള്ള മസ്ജിദ് തച്ചുടച്ച്, അവിടെ രാമക്ഷേത്രം പണിയുന്നതോടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചുകിട്ടുമെന്നാണ് സംഘ്പരിവാർ കേന്ദ്രങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ പറഞ്ഞുകൊണ്ടേയിരുന്നത്. അങ്ങനെ ഭൂരിപക്ഷ സമുദായത്തെ സ്വാധീനിച്ചും ആശയക്കുഴപ്പത്തിലാക്കിയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള മണ്ണൊരുക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഇപ്പോഴും ചെയ്യുന്നത്.

അത് ഉദ്ദേശിച്ച രീതിയില്‍ പ്രതിഫലിച്ചാല്‍ മങ്ങിത്തുടങ്ങിയ മോദിപ്രഭാവം തിരിച്ചുകിട്ടുമെന്നും 2024ല്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍ ഭരണാധികാരം ഉറപ്പിക്കാമെന്നുമുള്ള സംഘ്പരിവാർ ബുദ്ധിയുടെ പ്രകടനമാണ് നാട്ടിലെങ്ങും നടക്കുന്നത്.


രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിലില്ലായ്മയോ കര്‍ഷകരുടെ കണ്ണീരോ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോ തുല്യതയുടെ പരിഗണന ലഭിക്കാതെ അരികുമാറ്റപ്പെട്ട അനേകലക്ഷം ദലിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ ദുരവസ്ഥയോ അല്ല ഭരണകൂടം ചര്‍ച്ച ചെയ്യുന്നത്. രാജ്യം തീര്‍ത്തും അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ബോധപൂര്‍വം അത്തരം വിഷയങ്ങളെ വഴിതിരിച്ചുവിടാനുള്ള ആയുധമായി അയോധ്യയെ രാജ്യം ഭരിക്കുന്നവര്‍ ഉപയോഗിക്കുകയാണ്.

അതിനുവേണ്ടി കശ്മിര്‍ മുതല്‍ കന്യാകുമാരിവരെ അവരുടെ പ്രചാരണയന്ത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തേക്കാള്‍ വലിയ ത്യാഗമാണ് തങ്ങള്‍ അയോധ്യയ്ക്കുവേണ്ടി നടത്തിയതെന്നും ചില സംഘടനകളുടെ ലഘുലേഖകളില്‍ പറയുന്നു. ഈ അവസരം ഉപയോഗിച്ച് പ്രത്യേകിച്ച് കര്‍ണാടകപോലുള്ള സംസ്ഥാനങ്ങളില്‍ വ്യാപക രീതിയിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനും സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ട്.

മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് സമൂഹമാധ്യമങ്ങളെയും ചിലര്‍ കൂട്ടുപിടിക്കുന്നു. കടകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ച് അയോധ്യാ മാതൃക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധവുമായി പല സ്ഥലങ്ങളിലും തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ കുറേക്കൂടി വിപുല രീതിയിലുള്ള പ്രചാരണത്തിനാണ് പദ്ധതി തയാറാക്കിയതത്രെ.
ബംഗളൂരുവിലെ മാളുകളുടെ പ്രവേശന കവാടത്തില്‍ കൂറ്റന്‍ രാമക്ഷേത്ര മാതൃക നിര്‍ബന്ധമായും ഉയര്‍ത്തണമെന്നാണ് ചില സംഘടനകളുടെ ആവശ്യം.

നഗരങ്ങളില്‍ ഇങ്ങനയൊക്കെയാണെങ്കില്‍ നാട്ടിന്‍ പുറത്ത് കാര്യങ്ങള്‍ പലവിധത്തിലാണ്. തെരുവുകളും പൊതു ഇടങ്ങളും ദീപാലംകൃതമാക്കാനും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍വരെ അയോധ്യാ ക്ഷേത്ര മാതൃക സജ്ജീകരിക്കാനും നിയമസഭാ മണ്ഡലം തലങ്ങളില്‍ വിവിധ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുണ്ട്. ഇതര മതസ്ഥരുടെ സ്ഥാപനങ്ങളിലും വീടുകളിലും എത്തി പ്രതിഷ്ഠാദിനത്തില്‍ തങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനുള്ള 'സ്‌നേഹബുദ്ധ്യായുള്ള' അഭ്യര്‍ഥനയുമുണ്ട്. അതേസമയം, ചില വിഭാഗങ്ങളോട് സംഘ്പരിവാര്‍ സംഘടനകള്‍ കൃത്യമായ അകലം പാലിക്കുന്നതും അയോധ്യാ കാര്യത്തില്‍ കാണാനാകുന്നുണ്ട്.

ദലിത്, ആദിവാസി വിഭാഗങ്ങള്‍ ചില പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരെയൊന്നും അയോധ്യാ ആഘോഷത്തില്‍ കാണുന്നില്ല. എന്തായാലും അയോധ്യയുടെ പേരില്‍ നാട്ടിലെ പൊതു ഇടങ്ങളില്‍ സ്വാധീനമുണ്ടാക്കാനും അതുവഴി തങ്ങളുടെ അജൻഡകള്‍ ഒളിപ്പിച്ചു കടത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചകള്‍ ബോധ്യപ്പെടുത്തുന്നത്.


മതിലിന് പുറത്തെ ഹിന്ദുക്കള്‍


വിശ്വഹിന്ദുക്കളുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് അയോധ്യയില്‍ പരിഹാരം കാണുകയാണെന്ന അവകാശവാദമാണ് സംഘ്പരിവാര്‍ സംഘടനകള്‍ ആവര്‍ത്തിക്കുന്നത്. ക്ഷതമേറ്റ ഭാരതസംസ്‌കൃതി വീണ്ടെടുക്കാന്‍ സകലമാന ഹിന്ദുക്കള്‍ക്കും അയോധ്യ ഹേതുവായെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും ഒരു പോലെ പറയുന്നു. എന്നാൽ ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച അങ്കചേകവന്‍മാര്‍ ചിക്മംഗളൂരിലെ ഗൊല്ലാരഹട്ടിയിലേക്ക് വരണം. ഗൊല്ലാരഹട്ടിയ ഗ്രാമത്തിലെ കംബദ രംഗസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ദലിതന്‍ ദര്‍ശനത്തിന് ക്ഷേത്രമതിലിനുള്ളില്‍ കടന്നു. ഇതോടെ ഗ്രാമത്തിലെ വരേണ്യ ഹിന്ദുക്കള്‍ ക്ഷുഭിതരായി.

ദലിതന്‍ ക്ഷേത്രത്തില്‍ കയറിയതില്‍ അശുദ്ധി മാത്രമല്ലത്രെ, അശുഭകരം, മാനഹാനി തുടങ്ങിയവ ശുദ്ധഹിന്ദുക്കള്‍ക്കുണ്ടായി. ഉടന്‍ ആളുകള്‍ കൂട്ടംകൂടി ആ തൊഴിലാളിയെ വളഞ്ഞിട്ട് തല്ലി. തീര്‍ന്നില്ല. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ശുദ്ധികലശത്തിനും തുടക്കമായി.
ഈ സംഭവം വലിയ വാര്‍ത്തയായില്ല. കാരണം കര്‍ണാടകയിലെ പല ഗ്രാമങ്ങളിലും ഇപ്പോഴും ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തലുകള്‍ നിത്യസംഭവമാണ്. എന്നാല്‍, ഈ സംഭവത്തിന് പിന്നാലെ ദലിതര്‍ സംഘടിച്ചു. അവര്‍ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംഘടിച്ച് ക്ഷേത്രത്തിലെത്തി. ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രാമവാസികള്‍ ക്ഷേത്രത്തിന്റെ താക്കോല്‍ കൈമാറാന്‍ തയാറായില്ല.

പിന്നീട് പൂട്ട് പൊളിച്ച് ദലിതര്‍ അകത്തു കയറി. മാത്രവുമല്ല, ഭരണഘടനയുടെ ആമുഖവും തുല്യത പ്രതിപാദിക്കുന്ന അനുച്ഛേദവും വായിക്കുകയും ചെയ്തു. സംഭവം ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല. അടുത്ത ശുദ്ധികലശവും അയിത്ത കല്‍പ്പനയും വരുന്നതും കാത്തിരിക്കുകയാണ് ദലിതര്‍. എന്തായാലും അധികൃതര്‍ കര്‍ശന നിലപാടു സ്വീകരിച്ചതോടെ ഗ്രാമവാസികള്‍ തെല്ലൊന്ന് അടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ശുദ്ധഹിന്ദുക്കളുടെ വികാരത്തിന് മുറിവേറ്റെന്ന പരിഭവവുമായി ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഗൊല്ലാരഹട്ടിയിലേക്ക് പോയിട്ടുണ്ട്. എന്തായാലും തങ്ങള്‍ക്കുള്ള മനുഷ്യാന്തസ്സ് അനുവദിച്ചുതരാന്‍ ഹിന്ദു സംഘടനയെയും കണ്ടില്ലെന്ന പരാതിയാണ് ദലിതര്‍ക്കുള്ളത്.


കഥയറിയാതെ ആട്ടം കാണുന്നവര്‍


അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാകര്‍മം ആര്‍.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തങ്ങള്‍ അങ്ങോട്ടില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. അയോധ്യയില്‍ നടക്കുന്നത് ഹൈന്ദവ വിധിപ്രകാരമുള്ള പ്രതിഷ്ഠാ കര്‍മമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പുരി ശങ്കരാചാര്യരുള്‍പ്പെടെ ഹിന്ദുധര്‍മ്മശാസനങ്ങളുടെ ആധികാരിക കേന്ദ്രങ്ങളും അയോധ്യയിലേക്കില്ലെന്ന നിലപാട് പരസ്യമാക്കിക്കഴിഞ്ഞു.

എന്നാല്‍, പ്രതിഷ്ഠാ ദിനത്തില്‍ കര്‍ണാടകയില്‍ പ്രത്യേക ആഘോഷ പരിപാടി നടത്താനാണ് സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രി ഉത്തരവിട്ടത്. ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്താനാണ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിര്‍ദേശം. അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാകര്‍മത്തില്‍ തങ്ങളില്‍ പലര്‍ക്കും പങ്കെടുക്കാനാകില്ലെങ്കിലും ആ ദിവസം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
എന്നാല്‍, മന്ത്രിയുടെ നിര്‍ദേശത്തിനെതിരേ സര്‍ക്കാരില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.


മതേതര മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച്, ദക്ഷിണേന്ത്യയിലേക്കുള്ള സംഘ്പരിവാര്‍ കവാടം പൂട്ടിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് ഇത്തരം സമീപനങ്ങള്‍ പ്രതീക്ഷിക്കുന്നവരല്ല കര്‍ണാടകയിലെ പ്രബുദ്ധജനങ്ങള്‍. പ്രത്യേകിച്ചും സിദ്ധരാമയ്യയെ പോലൊരാള്‍ മുഖ്യമന്ത്രി കസേരയിലുള്ളപ്പോള്‍. കാലിന്‍ ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട സംഘ്പരിവാറിന് പിടിച്ചുനില്‍ക്കാന്‍ കിട്ടിയ പിടിവള്ളിയാണ് അയോ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago