HOME
DETAILS

ചെറിയ വിലയും, 320 കി.മീ റേഞ്ചും; എന്നിട്ടും വില്‍പ്പനയില്‍ പിന്നിലായി ഈ ഇലക്ട്രിക്ക് കാര്‍

  
backup
January 15 2024 | 13:01 PM

citroen-ec3-monthly-sales-figures-in-india-2023-and-202

ഇ.വി ഇരുചക്രവാഹനങ്ങള്‍ എന്നത് പോലെ ഇലക്ട്രിക്ക് കാറുകളിലും വന്‍ വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്. കനത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആധിപത്യം നേടുന്നതിനായി മികച്ച റേഞ്ചും കുറഞ്ഞ വിലയും ഉപഭോക്താക്കള്‍ക്കായി വാഗ്ധാനം ചെയ്യുകയാണ് കമ്പനികള്‍ പലതും.എന്നാല്‍ മികച്ച കാറുകള്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിട്ടും വിപണിയില്‍ കാര്യമായ പുരോഗതിയൊന്നും നേടാന്‍ കഴിയാതെ ഉലയുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ്, C3, eC3, C3 എന്നിങ്ങനെ നാല് വേരിയന്റുകളാണ് കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. എന്നാല്‍ വില്‍പ്പനയില്‍ കാര്യമായ പുരോഗതിയൊന്നും നേടാന്‍ കഴിയാത്ത കമ്പനിയുടെ ec3 എന്ന വേരിയന്റിന്റെ ഒറ്റ യൂണിറ്റ് പോലും കഴിഞ്ഞ മാസം വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.

വര്‍ഷാവസാന ഓഫറുകളുടെ ബലത്തില്‍ 2023 ഡിസംബറില്‍ സിട്രണ്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ നേരിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. എങ്കിലും പോയ മാസം കമ്പനിയുടെ മൊത്തം വില്‍പ്പന 650 യൂണിറ്റിലെത്തുങ്ങി. എന്നാല്‍ ഡിസംബറില്‍ ഒരു സിട്രണ്‍ eC3 പോലും ഷോറൂമില്‍ നിന്നിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓഗസ്റ്റില്‍ ആയിരുന്നു സിട്രണ്‍ eC3 ഏറ്റവും ഉയര്‍ന്ന വില്‍പ്പന കൈവരിച്ചത്. 271 യൂണിറ്റായിരുന്നു അന്നത്തെ വില്‍പ്പന.ദീപാവലി അടക്കമുള്ള ആഘോഷങ്ങളുടെ മാസമായ നവംബറിലും വില്‍പ്പനയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ വേരിയന്റിന് സാധിച്ചില്ല. വെറും 18 യൂണിറ്റുകള്‍ മാത്രമാണ് വേരിയന്റ് നവംബറില്‍ വിറ്റ് പോയത്.11.61 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് സിട്രണിന്റെ എക്‌സ് ഷോറൂം വില.

57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ കരുത്തേകുന്ന സിട്രണ്‍ ec3ക്ക് ഒറ്റച്ചാര്‍ജില്‍ 320 കി.മീ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Content Highlights:Citroen eC3 Monthly Sales Figures in India 2023 AND 2024



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago