മെസ്പ മീഡിയ അവാര്‍ഡ് ടി.ജമാലുദ്ദീന്
ഷാഫി കാഞ്ഞിരമുക്ക് (ജീവകാരുണ്യ പ്രവര്‍ത്തനം), ഹയാന്‍ ജാസിര്‍ (സ്‌പോര്‍ട്‌സ്), യൂസഫ് അബൂബക്കര്‍ (യംങ് ഓണ്‍ട്രപണര്‍) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍.
ദുബൈ: എംഇഎസ് കോളജ് പൊന്നാനി അലൂംനി(മെസ്പ)യുടെ പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമ വിഭാഗത്തില്‍ കൈരളി ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ടി.ജമാലുദ്ദീനാണ് പുരസ്‌കാരം. രണ്ടു ദശകമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ജമാലുദ്ദീന്റെ ഈ മേഖലയിലെ മികവ് പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കൈരളി ടിവിയുടെ കേരളത്തിലെ വിവിധ ബ്യൂറോകളിലും ദേശാഭിമാനിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ജമാലുദ്ദീന്‍ പൊന്നാനി എംഇഎസ് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മാധ്യമ രംഗത്തെ പ്രവര്‍ത്തന മികവിന് നേരത്തെയും നിരവധി സര്‍ക്കാര്‍-ഇതര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം നിലവില്‍ കെയുഡബ്‌ള്യുജെ മിഡില്‍ ഈസ്റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.
മെസ്പയുടെ മറ്റു പുരസ്‌കാരങ്ങള്‍ ഇപ്രകാരമാണ്: ജീവകാരുണ്യ പ്രവര്‍ത്തനം -ഷാഫി കാഞ്ഞിരമുക്ക്. സ്‌പോര്‍ട്‌സ് -ഹയാന്‍ ജാസിര്‍. യംങ് ഓണ്‍ട്രപണര്‍ -യൂസഫ് അബൂബക്കര്‍.
ജനുവരി 21ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന 'മെസ്പ പൊന്‍ ഫെസ്റ്റ് 2024' ചടങ്ങില്‍
എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."