കർണാടക സ്റ്റേറ്റ് എസ്‌കെഎസ്എസ്എഫ് ഭാരവാഹികൾ ഗൾഫ് സുപ്രഭാതം ഓഫീസ് സന്ദർശിച്ചു
ദുബൈ: എസ്‌കെഎസ്എസ്എഫ് കർണാടക സ്റ്റേറ്റ് ഭാരവാഹികൾ ദുബൈയിലെ ഗൾഫ് സുപ്രഭാതം ഓഫീസ് സന്ദർശിച്ചു. എസ്‌കെഎസ്എസ്എഫ് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങളുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച സ്വീകരണ യോഗത്തിൽ അബ്ദുൽ റസാഖ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്‌ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ് അസ്‌കർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
എസ്‌കെഎസ്എസ്എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ് അസ്‌കർ തങ്ങൾ, ജനറൽ സെക്രട്ടറി ബദ്‌റുദ്ധീൻ ഹെന്താർ, ട്രഷറർ അലി ഹൈദർ ഈശ്വരമംഗല, വർക്കിംഗ് സെക്രട്ടറി ശരീഫ് കൊടിനീര്, ഇബാദ് ചെയര്മാന് സിറാജുദ്ധീൻ ഫൈസി, സർഗലയ കൺവീനർ ബദ്‌റുൽ മൂനീർ, ബണ്ട് വാൾ വിലായ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ബി.സിറോഡ്, ട്രെൻഡ് ചെയര്മാന് അബ്ദുൽ അസീസ് സോംപാടി, മംഗളൂരു വിലായ കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ ബി.സി റോഡ്, സ്റ്റുഡന്റസ് വിങ് ചെയര്മാന് ഇബ്രാഹിം ആന്തൂർ, കബാദ വിലായ കമ്മിറ്റി ട്രഷറർ താഹിർ ഹെന്താർ, പുത്തൂർ വിലായ കമ്മിറ്റി ട്രഷറർ മുഹമ്മദ് റെഡ് ടാഗ്, എസ്‌കെഎസ്എസ്എഫ് യുഎഇ കമ്മിറ്റി അംഗങ്ങളായ ഹാജി മുഹമ്മദ് സാജിദ് ബജ്പെ, സുലൈമാൻ മുസ്‌ലിയാർ, നൗഫൽ ഹെന്താർ എന്നിവർക്ക് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."