വാഹനത്തിന്റെ എഞ്ചിൻ ഓൺ ചെയ്ത് കടകളിലേക്കും മറ്റും പോകാറുണ്ടോ? യുഎഇയിൽ ഇത് നിയമലംഘനമാണ്, പിഴ അറിയാം
വാഹനത്തിന്റെ എഞ്ചിൻ ഓൺ ചെയ്ത് കടകളിലേക്കും മറ്റും പോകാറുണ്ടോ? യുഎഇയിൽ ഇത് നിയമലംഘനമാണ്, പിഴ അറിയാം
അബുദാബി: സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിനിടയിലോ ഇന്ധനം നിറയ്ക്കുമ്പോഴോ നിങ്ങളുടെ കാറിന്റെ എഞ്ചിൻ ഓൺ ചെയ്ത് പോകാറുണ്ടോ? എങ്കിൽ യുഎഇയിൽ ഇത് ട്രാഫിക് നിയമലംഘനമാണ്. 500 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണിത്.
ഗ്രോസറിയിൽ സാധനങ്ങൾ വാങ്ങുമ്പോഴോ പെട്രോൾ പമ്പിൽ പണം നിറയ്ക്കുമ്പോഴോ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനിൽ നിന്ന് (എടിഎമ്മുകൾ) പണം എടുക്കുമ്പോഴോ അല്ലെങ്കിൽ പ്രാർത്ഥിക്കാൻ പോകുമ്പോഴോ നിങ്ങളുടെ കാർ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അബുദാബി പൊലിസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 70, ട്രാഫിക് സിഗ്നലുകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വാഹന ഡ്രൈവർമാരുടെ പരാജയപെടുന്നവർക്ക് പിഴ ഈടാക്കാൻ നിർദേശിക്കുന്നു. 500 ദിർഹമാണ് ഇതിന് പിഴ ഈടാക്കുക.
പിഴക്ക് അപ്പുറം വാഹനത്തിന്റെ എഞ്ചിൻ ഓൺ ആക്കി പോകുന്നതിൽ പതിയിരിക്കുന്ന അപകടങ്ങൾ ഏറെയുണ്ട്. നിങ്ങളുടെ വാഹനം മോഷ്ടിക്കുന്നതിന് വരെ ഈ രീതി കാരണമാകുന്നു. ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അശ്രദ്ധ ഒഴിവാക്കേണ്ടതും ഊന്നിപ്പറഞ്ഞു.
ചില വാഹന ഉപഭോക്താക്കൾ എഞ്ചിൻ ഓണാക്കി തങ്ങളുടെ കുട്ടികളെ, പ്രത്യേകിച്ച് ശിശുക്കളെ വാഹനത്തിനുള്ളിൽ ഇരുത്തി പോകാറുണ്ട്, ഇതും നിയമപ്രകാരം തെറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."