മോദിയുടെ മുന്നില്‍ പിണറായി അനുസരണയുള്ള ആട്ടിന്‍കുട്ടി; മകള്‍ക്കു വേണ്ടി തൃശൂരില്‍ സി.പി.ഐയെ കുരുതി കൊടുക്കും: കെ. മുരളീധരന്
മോദിയുടെ മുന്നില്‍ പിണറായി അനുസരണയുള്ള ആട്ടിന്‍കുട്ടി; മകള്‍ക്കു വേണ്ടി തൃശൂരില്‍ സി.പി.ഐയെ കുരുതി കൊടുക്കും: കെ. മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം സി.പി.എം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന് എം.പി. തൃശൂരില്‍ സി.പി.ഐയെ കുരുതി കൊടുക്കും. പ്രധാനമന്ത്രിക്കു മുന്നില്‍ പിണറായി വിജയന് അനുസരണയുള്ള ആട്ടിന്‍കുട്ടിയായി മാറി. ഇതോടെ സി.പി.എം-ബി.ജെ.പി അന്തര്‍ധാര തെളിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതില്‍നിന്നുതന്നെ അവര്‍തമ്മിലുള്ള അന്തര്‍ധാര വ്യക്തമായിക്കഴിഞ്ഞു. ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഞങ്ങളെ കാണുമ്പോള്‍ ചീറികടിക്കാന്‍ വരുന്നയാള്‍, അനുസരണയുള്ള ആട്ടിന്‍ക്കുട്ടിയായി മോദിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അത് കുരുക്കില്‍ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് പക്ഷേ നടക്കില്ല, ഞങ്ങള്‍ തുറന്നുകാണിക്കും. പിണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."