മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി; മാറ്റം പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്ക്
കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായ ഡോ.വി.എസ്.ജോയിക്ക് സ്ഥലം മാറ്റം.പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് അദേഹത്തെ സ്ഥലം മാറ്റിയത്.കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാര്‍ശത്തിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ കഴിഞ്ഞ ദിവസം അതിക്രമത്തിലേക്ക് വഴിമാറി.
ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ക്യാംപസിലുണ്ടായ സംഘര്‍ഷത്തിനിടെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുല്‍ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തില്‍ കെഎസ്!യു പ്രവര്‍ത്തകന്‍ ഇന്ന് അറസ്റ്റിലായിരുന്നു.
ഭിന്നശേഷിക്കാരനായ അധ്യാപകനെ ക്യാംപസില്‍ വിദ്യാര്‍ഥി കയ്യേറ്റം ചെയ്‌തെന്നും മൂര്‍ച്ചയുള്ള വസ്തു കൊണ്ടു പിന്നില്‍ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രഫസറും കോളജ് യൂണിയന്‍ സ്റ്റാഫ് അഡ്വൈസറുമായ ഡോ. കെ.എം.നിസാമുദ്ദീനാണു മര്‍ദനമേറ്റത്. അധ്യാപകന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
Content Highlights:maharajas college principal transferred
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."