HOME
DETAILS
MAL
സൂഫിസം ആസ്പദമാക്കിയ 'ഖല്‍ബ്' ശ്രദ്ധേയം
backup
January 19 2024 | 15:01 PM
ദുബൈയില്‍ പ്രവാസിയായ മലയാളി യുവാവ് രഞ്ജിത് സജീവ് നായകനായ 'ഖല്‍ബ്' യുഎഇ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പ്രവാസിയായ പി.കെ സജീവ്-ആന്‍ സജീവ് ദമ്പതികളുടെ മകനായ രഞ്ജിത് 'മൈക്കി'ലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സൂഫിസം ആസ്പദമാക്കിയ 'ഖല്‍ബ്' സാജിദ് യഹ്‌യയാണ് സംവിധാനം ചെയ്തത്. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ 18നായിരുന്നു റിലീസ്. സാജിദ് യഹ്‌യയും സുഹൈല്‍.എം കോയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. നേഹ നസ്‌നീന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദീഖ്, ലെന, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ക്കൊപ്പം കാര്‍ത്തിക് ശങ്കര്‍, ഷമീര്‍, ജാസിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
ദേര സിറ്റി സെന്റര്‍ വോക്‌സില്‍ 'ഖല്‍ബി'ന്റെ പ്രത്യേക റിലീസ് സംഘടിപ്പിച്ചു. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ അമല്‍ മനോജ് ആണ്. ഹിഷാം അബ്ദുല്‍ വഹാബും വിനീത് ശ്രീനിവാസനുമാണ് ഗായകര്‍. ഫ്രാഗ്‌റന്റ് നേചര്‍ ഫിലിം ക്രിയേഷന്‍സിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലായി 65 തിയ്യറ്ററുകളില്‍ 'ഖല്‍ബ്' പുറത്തിറങ്ങിയിട്ടുണ്ട്. രേഷ് രാജ് ഫിലിം ആണ് ഗള്‍ഫിലെ വിതരണക്കാര്‍.
പുതിയ അഭിനേതാക്കളില്‍ നായക വേഷം വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന താരമാണ് രഞ്ജിത്തിന്റേതെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് സിനിമ കണ്ട് പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ ഹിറ്റ് നിര്‍മാതാവ് തോമസ് തിരുവല്ല പറഞ്ഞു. മികച്ച പ്രകടനമാണ് രഞ്ജിത് കാഴ്ച വെച്ചതെന്നും നല്ല ഭാവി പ്രതീക്ഷയുണ്ടെന്നും രഞ്ജിത്തിന്റെ മാതാപിതാക്കളായ പി.കെ സജീവും ആന്‍ സജീവും പറഞ്ഞു.
ദുബൈ ആസ്ഥാനമായ അരോമ കണ്‍സ്ട്രക്ഷന്‍സ് എംഡിയാണ് പി.കെ സജീവ്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."