വിശ്വനാഥന്റെ മരണത്തില്‍ അസ്വഭാവികതയുണ്ട്, സത്യമറിയണമെന്ന് കുടുംബം
വിശ്വനാഥന്റെ മരണത്തില്‍ അസ്വഭാവികതയുണ്ട്, സത്യമറിയണമെന്ന് കുടുംബം
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരന്‍ വിനോദ് പറഞ്ഞു.
മരണത്തില്‍ അസ്വാഭാവികത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ അട്ടിമറിയുണ്ടായിരുന്നു എന്നും വിനോദ് പറഞ്ഞു.
മരണം വ്യക്തിപരമായ കാരണങ്ങളാലുള്ള ആത്മഹത്യയാണെന്നും ആള്‍ക്കൂട്ടവിചാരണക്കോ, മറ്റുള്ളവരില്‍ നിന്നുള്ള പ്രേരണക്കോ തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് ഭാര്യാമാതാവ് ലീലയ്‌ക്കൊപ്പം വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. ഫെബ്രുവരി എട്ടിനായിരുന്നു പ്രസവം. ഫെബ്രുവരി 10നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ തടഞ്ഞുവച്ചെന്നും സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംഭവം നടന്ന് ഒരുവര്‍ഷമാകുമ്പോള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."