HOME
DETAILS

ചോരപ്പാട്‌

  
backup
January 20, 2024 | 6:36 PM

bloodstain

ഉമ്മു ഹബീബ

ബാല്യമെത്ര മനോഹരമെന്ന്
കുറിച്ചുകൊണ്ടിരിക്കെയാണ്
ഗസ്സയില്‍ ബോംബുപൊട്ടിയതും
മുവ്വായിരം പൂമൊട്ടുകള്‍
ഞെട്ടറ്റുവീണതും.
പത്രമച്ചടിച്ച ഭാസ്‌കരേട്ടന്‍
നെഞ്ചുപൊട്ടി മരിച്ചതും
പത്രം വായിച്ച നെതന്യാഹു
പൊട്ടിച്ചിരിച്ചതും
കുഞ്ഞിന്റെ നെഞ്ചിലെ തുളകണ്ടാണ്!
ഞാന്‍ കല്ലുതട്ടി വീണകാലത്ത്
അവര്‍ വെടിയുണ്ടയേറ്റ് മരിക്കുന്നു.
ഞാന്‍ നായയെയും പട്ടിയെയും
ഭയന്നോടിയ കാലത്ത്
അവര്‍ തോക്കിന്‍മുനയ്ക്കുമുമ്പ്
നെഞ്ചുവിരിച്ചുനില്‍ക്കുന്നു.
യുദ്ധമെന്ന കളരിയിലെ
ഏറ്റവും നല്ല കളിക്കാരന്‍
താങ്കളാണെന്ന് ബ്ലിങ്കന്‍ പറഞ്ഞപ്പോള്‍
നെതന്യാഹു നന്ദിയുണ്ടെന്ന് മന്ദഹസിച്ചു.
അവാര്‍ഡ് വൈകാതെ വേണമെന്ന്
ബൈഡനോട് അടക്കം പറഞ്ഞു.
എന്റെ നാരങ്ങാമിഠായിയുടെ
രുചിയിപ്പോഴും മുറിഞ്ഞിട്ടില്ല.
അവരുടെ മുറിപ്പാടുകളിലെ
ചാലുകളിപ്പോഴും വറ്റിയിട്ടില്ല.
കളിയവസാനിക്കുമ്പോള്‍,
ഒരൊറ്റ എതിരാളിയും
ബാക്കിനില്‍ക്കില്ലെന്ന,
നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന്
ബൈഡന്റെ കൈയടിയുയുര്‍ന്നപ്പോള്‍
മനുഷ്യത്തിന്റെ കണ്ണുപൊട്ടി
ചുടുചോരയൊഴുകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago