ഉയര്‍ന്ന വിപണി സാന്നിധ്യവുമായി സോഹോ; 2023 ല്‍ 43% വരുമാന വളര്‍ച്ച നേടി
ദുബൈ: പ്രമുഖ ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ 2023ല്‍ യുഎഇയിലെ പങ്കാളി ശൃംഖലയില്‍ 43% വരുമാന വളര്‍ച്ചയും 29% വര്‍ധനയും പ്രഖ്യാപിച്ചു. സോഹോയുടെ സമഗ്രവും മൂല്യാധിഷ്ഠിതവുമായ സൊല്യൂഷനുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇടത്തരം വലിയ സംരംഭങ്ങളുടെ എണ്ണത്തില്‍ ഈ വളര്‍ച്ച മാര്‍ക്കറ്റ് ഷിഫ്റ്റിലൂടെ ഗണ്യമായ ഉയര്‍ച്ചയാണ് അടയാളപ്പെടുത്തിയിരുക്കുന്നത്. ദുബൈ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ കമ്പനിയുടെ വാര്‍ഷിക ഉപയോക്തൃ കോണ്‍ഫറന്‍സായ സോഹോളിക്‌സ് ദുബൈ 2024ന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.
ഉപയോക്തൃ സൗഹൃദവും താങ്ങാനാവുന്നതും സുരക്ഷിതവുമായ സൊല്യൂഷനുകളും ഉപയോഗിച്ച് ചെറുകിട, ഇടത്തരം ബിസിനസ് (എസ്എംബി) ലാന്‍ഡ്‌സ്‌കേപ്പില്‍ ദീര്‍ഘകാലം ആധിപത്യം പുലര്‍ത്തിയ സോഹോ അല്‍ റുസ്തമാനി ഗ്രൂപ്, അല്‍ ഷിറാവി, ഇഫ്‌കോ, കഫു, മസാഫി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷറഫ് ഡിജി, മാഫ് കാര്‍ ഫോര്‍, ജഷന്‍മാള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമാണിന്ന്.
കഴിഞ്ഞ വര്‍ഷം വന്‍കിട കോര്‍പറേഷനുകളുടെ കുടിയേറ്റത്തില്‍ സോഹോ 24% വര്‍ധന രേഖപ്പെടുത്തി. സോഹോ വണ്‍ (50ലധികം ഉല്‍പന്നങ്ങളുടെ ഏകീകൃത പ്‌ളാറ്റ്‌ഫോം), സോഹോ ബുക്‌സ് (വാറ്റ് പ്രകാരമുള്ള അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍), സോഹോ സിആര്‍എം പ്‌ളസ് (ഉപഭോക്തൃ എക്‌സ്പീരിയന്‍സ് പ്‌ളാറ്റ്‌ഫോം), സോഹോ ക്രിയേറ്റര്‍ (ലോ കോഡ് പ്‌ളാറ്റ്‌ഫോം), സോഹോ വര്‍ക്പ്‌ളേസ് (എന്റര്‍പ്രൈസ് സഹകരണ പ്‌ളാറ്റ്‌ഫോം), സോഹോ പീപ്ള്‍ (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍) തുടങ്ങിയവ ഉയര്‍ന്ന വിപണി നീക്കം ത്വരിതപ്പെടുത്തി. ഈ പരിര്‍ത്തനം സോഹോയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെയും വിവിധ വലുപ്പത്തിലുള്ള ബിസിനസുകളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. 2023ല്‍ ആഗോള തലത്തില്‍ സോഹോയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി യുഎഇ മാറി.
''യുഎഇയുടെ ഊര്‍ജസ്വലമായ ബിസിനസ് രംഗവും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള അതിന്റെ മുന്നേററ സമീപനവും സംരംഭങ്ങളെ ശാക്തീകരിക്കാനുള്ള സോഹോയുടെ ദൗത്യവുമായി തികച്ചും യോജിക്കുന്നു''വെന്ന് സോഹോ എംഇഎ പ്രസിഡന്റ് ഹൈതര്‍ നിസാം പറഞ്ഞു.
'ട്രാന്‍സ്‌നാഷണല്‍ ലോകലിസം' തന്ത്രത്തിന്റെ ഭാഗമായി സോഹോയുടെ യുഎഇയില്‍ നടന്നു വരുന്ന തന്ത്രപരമായ പങ്കാളിത്തം എന്റര്‍പ്രൈസസ് വിഭാഗത്തിലേക്കുള്ള വിപുലീകരണം കൂടുതല്‍ ശക്തിപ്പെടുത്തി. ദേശീയ ഡിജിറ്റലൈസേഷന്‍ അജണ്ടയെ പിന്തുണക്കാനായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് എകോണമി ആന്‍ഡ് ടൂറിസം (ഡിഇടി), ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ അഥോറിറ്റി (ഐഎഫ്‌സിഎ), ദുബൈ കള്‍ചര്‍ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കമ്പനി വര്‍ഷങ്ങളായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 43 മില്യണ്‍ ദിര്‍ഹമിന്റെ ആകെ മൂല്യത്തില്‍ സോഹോയുടെ തന്ത്രപരമായ പങ്കാളിത്തം 5,000 യുഎഇ ചെറുകിട, ഇടത്തരം, വന്‍കിട കോര്‍പറേഷനുകള്‍ ഡിജിറ്റലായി പ്രവര്ത്തനക്ഷമമാക്കിയിട്ടുണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."