HOME
DETAILS
MAL
മറ്റ് ആപ്പുകള്‍ വേണ്ട, വാട്‌സ്ആപ്പില്‍ തന്നെ സ്വന്തം സ്റ്റിക്കറുകളുണ്ടാക്കാം
backup
January 25 2024 | 10:01 AM
വാട്‌സ്ആപ്പില്‍ തന്നെ സ്വന്തം സ്റ്റിക്കറുകളുണ്ടാക്കാം
സുഹൃത്തുക്കളുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നതിനിടെ കൂടുതല്‍ രസകരമാക്കാന്‍ ഫോട്ടോകളില്‍നിന്നും സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നതിന് മറ്റ് ആപ്പുകളുടെ സഹായം വേണ്ട. വാട്‌സ്ആപ്പില്‍ സ്വന്തം സ്റ്റിക്കറുകളുണ്ടാക്കാം ഈസിയായി.
ഐഒഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഒഎസ് പതിപ്പുകളുള്ള ഉപകരണങ്ങള്‍ക്ക് നിലവിലുള്ള സ്റ്റിക്കറുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ലഭിക്കൂ, എന്നാല്‍ പുതിയവ സൃഷ്ടിക്കാനാവില്ലെന്ന് വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചു. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഈ ഫീച്ചര്‍ എന്ന് ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.
സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യേണ്ടതിങ്ങനെ
- വാട്‌സ്ആപ്പ് തുറന്ന് ചാറ്റ് ഓപണ്‍ ചെയ്യുക.
- സ്റ്റിക്കര്‍ ട്രേ തുറക്കാന്‍ ടെക്സ്റ്റ് ബോക്‌സിന്റെ വലതുവശത്തുള്ള സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യുക.
- 'സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യുക' ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് ഇഷ്ടമുള്ള മോഡല്‍ തിരഞ്ഞെടുത്ത് അയക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."