HOME
DETAILS

'നയപ്രഖ്യാപനത്തിന് സമയമില്ല, ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്'; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

  
backup
January 27 2024 | 13:01 PM

kerala-cm-pinarayi-vijayan-slams-governor-arif-muhammad-kha

'നയപ്രഖ്യാനത്തിന് സമയമില്ല, ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്'; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നടപടി കേരളത്തോടും, ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഗവര്‍ണര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് പറയാനാകില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ പ്രതിഷേധം ഉണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളോട് അധികാര സ്ഥാനത്തിരിക്കുന്നവര്‍ എന്ത് സമീപനം സ്വീകരിക്കണം എന്നതാണ് പ്രശ്‌നം.

നയപ്രഖ്യാന പ്രസംഗത്തില്‍ ഗവര്‍ണര്‍ എന്താണ് കാണിച്ചത്? കേരളത്തോടും ഭരണ ഘടനയോടുമുള്ള അവഹേളനമാണത്. നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ല. ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയം ഉണ്ടോ? ഭേഷ്,' മുഖ്യമന്ത്രി പരിഹസിച്ചു.

സിആര്‍പിഎഫിനെ നിയോഗിച്ചത് സംസ്ഥാനത്തിന് മേലുള്ള കടന്ന് കയറ്റമായി കാണുന്നില്ലെന്നും, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ലഭിക്കുന്നുണ്ട്. ആ പട്ടികയിലേക്ക് ഗവര്‍ണറുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കേന്ദ്ര സേനയുടെ സുരക്ഷയുള്ള ആര്‍.എസ്.എസുകാരുടെ പട്ടികയിലാണ് ഇപ്പോള്‍ ഗവര്‍ണറും. പ്രത്യേക മേന്മ എന്താണെന്നറിയില്ല. സിആര്‍പിഎഫ് നേരിട്ട് കേരളം ഭരിക്കുമോ? സുരക്ഷ കേന്ദ്ര ഏജന്‍സിക്ക് നല്‍കിയത് വിചിത്രമായ നടപടിയാണ്. ഏറ്റവും അധികം സുരക്ഷ ലഭിക്കുന്ന ആളാണ് ഗവര്‍ണര്‍. താന്‍ പറയുന്ന പോലെ നടപടി വേണം എന്ന് പറയുന്നത് ശരിയല്ല,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago