ഡല്‍ഹിയില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു
ന്യൂഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. സ്വാതന്ത്രദിനത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായാണ് കുട്ടികള്‍ മരിച്ചത്. മൂന്ന് വയസുകാരി സാഞ്ചി ഗോയല്‍, നാല് വയസ്സുകാരന്‍ ഹാരി എന്നീ കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ പട്ടത്തിന്റെ ചരട് കുരുങ്ങിയത്. കാറിന്റെ സണ്‍റൂഫിലൂടെ കാഴ്ച്ചകള്‍ കാണുകയായിരുന്നു സാഞ്ചി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സാഞ്ചിയെ രക്ഷിക്കാന്‍ സാധിച്ചില്ല.
സമാനമായ രീതിയില്‍ പട്ടത്തിന്റെ ചൈനീസ് നൂല്‍ കുരുങ്ങിയാണ് ഹാരിയുടെ മരണവും മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നത്.
ഡല്‍ഹിയില്‍ ബൈക്ക് യാത്രികനായ യുവാവും പട്ടത്തിനുപയോഗിക്കുന്ന ചൈനീസ് നൂലായ മാഞ്ച കഴുത്തില്‍ കുരുങ്ങി മരിച്ചിരുന്നു. ഡല്‍ഹിയില്‍ നാല് പേരാണ് ചൈനീസ് മാഞ്ച കഴുത്തില്‍ കുരുങ്ങി ഇതുവരെ മരിച്ചത്. ഒരു പൊലിസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചൈനീസ് മാഞ്ച സര്‍ക്കാര്‍ നിരോധിച്ചു. ഇതിന്റെ ഉത്പാദനവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പട്ടം പറത്തുവാനായി സാധാരണ നൂലുകള്‍ ഉപയോഗിക്കാനും ഉത്തരവുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."