അൽ അഹ്സ എസ് ഐ സി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ഈസ്റ്റേൺ സോൺ കമ്മിറ്റി ഡിസംബർ 15 മുതൽ മാർച്ച് 15 വരെ ആചരിക്കുന്ന തഹ്ദീസ് ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ എസ് ഐ സി അൽ ഹസ സെൻട്രൽ കമ്മിറ്റി മൂന്നാമത് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. മഹാസിനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയുമായി സഹകരിച്ച് കിലാബിയായിലുള്ള സ്‌കൂളിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
റിപബ്ലിക് ദിനം വെള്ളിയാഴ്ച്ച 4 മണിക്ക് തുടങ്ങിയ രക്ത ധാന ക്യാമ്പിൽ അൽ ഹസയിലെ വിവിധ എരിയകളിൽ നിന്നും 45 ഓളം ആളുകൾ ജീവ രക്തം പകുത്തു നൽകി. എസ് ഐസി അൽഹസ വിഖായ വിങിൻ്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് എസ് ഐസി ഈസ്റ്റേൺ സോൺ സെക്രട്ടറി നിസാർ വളമംഗലം വിഖായ നേതാക്കളായ സജീർ ഉംറാൻ, ഷാഫി അരീക്കോട്, ഹമീദ്, ഇസ്ഹാഖ് എന്നിവർ മേൽനോട്ടം നൽകി.
ഈസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സയ്യിദ് ഹബീബ് തങ്ങൾ, നൗഫൽ ഫൈസി, മുസ്തഫ കണ്ണൂർ, ഹനീഫ ആറളം, ഇർഷാദ്, സാദിഖ്, സൈത് അലി, സുൾഫിക്കർ തുടങ്ങി ധാരാളം പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. തഹദീസ് ക്യാമ്പയിനിൻ്റെ ഭാഗമായി ബ്ലഡ് ഡോണെഷൻ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലീഡേഴ്‌സ് മീറ്റ്, പേരന്റ്സ് മീറ്റ്, കുടുംബസംഗമം, പ്രവാസി സംഗമം, വിൻറെർ ക്യാമ്പ്, ഇസ്‌ലാമിക് ലൈബ്രറി ഉൽഘാടനം, സംഘടന ശാക്തീകരണം, ആദർശ പഠന ക്ലാസ് തുടങ്ങി വ്യത്യസ്തങ്ങളായ വിവിധ പ്രവർത്തനങ്ങളാണ് അൽഹസ സെൻട്രൽ കമ്മിറ്റി നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."