ഗ്യാന്‍വാപി പള്ളിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ജ്യോതിര്‍മഠം ശങ്കരാചാര്യരുടെ നീക്കം തടഞ്ഞ് പൊലിസ്
ഗ്യാന്‍വാപി പള്ളിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ജ്യോതിര്‍മഠം ശങ്കരാചാര്യരുടെ നീക്കം തടഞ്ഞ് പൊലിസ്
ലഖ്‌നൗ: ഗ്യാന്‍വാപി പള്ളിയിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് തടഞ്ഞ് പൊലിസ്. ജ്യോതിര്‍മഠം ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് ആണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. ഗ്യാന്‍വാപിയില്‍ വിശ്വനാഥനെ പ്രദക്ഷിണം ചെയ്യാനെന്ന പേരിലായിരുന്നു നീക്കം.
എന്നാല്‍, മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് പൊലിസ് തടഞ്ഞത്. ഗ്യാന്‍വാപിയില്‍ വിഗ്രഹത്തെ പ്രദക്ഷിണം ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും ഭേലുപൂര്‍ എ.സി.പി അതുല്‍ അഞ്ജന്‍ തൃപാഠിയും ദശാശ്വമേധ് ഘട്ട് എ.സി.പി അവദേഷ് പാണ്ഡെയും ചൂണ്ടിക്കാട്ടി. ഇത്തരം ചടങ്ങുകള്‍ നടത്തണമെങ്കില്‍ ജില്ലാ ഭരണകൂടത്തില്‍നിന്നും പൊലിസില്‍നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും അറിയിച്ചു.
ഗ്യാന്‍വാപിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേദാര്‍ഘട്ടിലെ ശ്രീവിദ്യ മഠത്തില്‍ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതിനിടെ അവിമുക്തേശ്വരാനന്ദും അനുയായികളും മഠത്തില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് തടയുകയായിരുന്നു. തുടര്‍ന്ന് എ.സി.പിയും ശങ്കരാചാര്യരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായി. ഒടുവില്‍ അനുമതി ലഭിച്ച ശേഷം മറ്റൊരു സമയത്ത് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനത്തോടെ പിന്‍വാങ്ങുകയായിരുന്നു.
ഗ്യാന്‍വാപിയില്‍ സ്ഥിരമായി പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അവിമുക്തേശ്വരാനന്ദ് നേരത്തെ സിവില്‍ കോടതിയെ സമീപിച്ചിരുന്നു. പള്ളിയിലെ ഹൗദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇത്. 2023 ഏപ്രിലില്‍ ഹരജി ജില്ലാ കോടതിക്കു കൈമാറുകയും ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട മറ്റ് ആറു കേസുകള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."