താജ്‌വി ഗോൾഡ് & ഡയമണ്ട്സ് കറാമ സെന്ററിൽ പ്രവർത്തനമാരംഭിച്ചു
ദുബൈ: താജ്‌വി ഗോൾഡ് ആൻഡ് ഡയമമണ്ട്സിന്റെ മൂന്നാമത്തെ ഷോറൂംകറാമ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ തെന്നിന്ത്യൻ സിനിമാ താരം ശ്രിയ സരൺ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫ്, സിഇഒ ഷമീർ ഷാഫി, മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ സന്നിഹിതരായിരുന്നു. കറാമ സെന്റർ പരിസരത്ത് തടിച്ചു കൂടിയ വൻ ജനാവലിയെ നടി ശ്രിയ സരൺ അഭിസംബോധനം ചെയ്തു. ഷമീർ ഷാഫി സ്വാഗതം പറഞ്ഞു.
ഉയർന്ന നിലവാരമുള്ള സ്വർണാഭരണങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് മികച്ച ഓപ്ഷനാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഫാക്ടറി വിലയിൽ തന്നെ സ്വർണാഭരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു. മാത്രവുമല്ല, 5000 ദിർഹമിന് മുകളിൽ ഓരോ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്ന കസ്റ്റമറിനും ഒരു ഗോൾഡ് കോയിൻ സമ്മാനമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദുബൈ ഗോൾഡ് സൂഖിലും ഷാർജയിലുമാണ് ഇതിന്റെ മറ്റു ഷോറൂമുകൾ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."