എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാര്‍ഷികം: ജ്ഞാന ബോധന വൈവിധ്യങ്ങളൊരുക്കി എക്‌സ്‌പോസ്‌കൈപ്പ്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജ്ഞാന പ്രസരണവും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി വ്യത്യസ്തമായ സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. സഹനവും സമര്‍പ്പണവും കൈമുതലാക്കി നേടിയെടുത്ത അത്ഭുതകരമായ ഔന്നിത്യത്തിന്റെയും ധൈഷണിക പോരാട്ടങ്ങളുടെയും കഥ പറയുന്ന മുഖദ്ദസ് കവാടം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത് സമുദായത്തിന്റെ സംഘബലം പൊതുസമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയ സുപ്രഭാതം ദിനപത്രത്തിന്റെ സ്റ്റാള്‍ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു.
കാലോചിതവും മൗനവുമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സജീവമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഇബാദിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ എസ് വൈ എസ് ട്രഷറര്‍ എ എം പരീത് എറണാകുളം ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍മാരുടെ കൂട്ടായ്മയായ 'മീം' സംവിധാനിക്കുന്ന സ്റ്റാള്‍ ഡോക്ടര്‍ നാട്ടിക മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്ലേസ്‌മെന്റ് സെല്‍, ബ്ലഡ് ബാങ്ക്, ഫസ്റ്റ് എയ്ഡ് സെന്റര്‍, മെഡിസിന്‍ ബാങ്ക് തുടങ്ങിയ ഡെസ്‌കുകള്‍ സ്റ്റാളില്‍ ഉണ്ട്. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റ് ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ നിര്‍വ്വഹിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന ട്രെന്റ് സ്റ്റാള്‍ ഡോക്ടര്‍ എസ് വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ഇസയുടെ സ്റ്റാള്‍ ടിപി ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ഭൗതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മികതയും അച്ചടക്കവും പകരുന്ന ക്യാമ്പസ് വിംഗിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ അബ്ദുറഹീം ചുഴലി ഉദ്ഘാടനം ചെയ്തു. സംഘടന ദേശീയ തലത്തില്‍ ആസൂത്രണം ചെയ്യുന്ന കമ്മ്യൂണിറ്റി ലേണിംഗ് സെന്റര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന ദേശീയം സ്റ്റാള്‍ ഡോക്ടര്‍ കെ ടി ജാബിര്‍ ഹുദവി ഉദ്ഘാടനം ചെയ്തു.
ജ്ഞാന ബോധന വൈവിധ്യങ്ങളൊരുക്കി എക്‌സ്‌പോസ്‌കൈപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."