'പഴയ പ്രഖ്യാപനങ്ങളുടെ കോപ്പി പേസ്റ്റ്'; ബജറ്റില്‍ ജനങ്ങള്‍ക്ക് ഗുണകരമായ ഒന്നുമില്ലെന്ന് കെ.എന്‍ ബാലഗോപാല്‍
ബജറ്റില്‍ ജനങ്ങള്‍ക്ക് ഗുണകരമായ ഒന്നുമില്ലെന്ന് കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. പഴയ കാര്യം കോപ്പി പേസ്റ്റ് എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ വന്നത്. ഇന്ത്യയിലാകെ സാമ്പത്തിക കാര്യത്തില്‍ ചെറിയ മരവിപ്പുണ്ട്. ഇന്ത്യയിലാകെയുള്ള ഉത്പാദനക്കുറവിനെ നേരിടാന്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകാനും നിക്ഷേപം വരാനും കുറേയേറെ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നെന്ന് ധനമന്ത്രി പറഞ്ഞു. ആളുകളുടെ കയ്യില്‍ പണമെത്തണം. അതിന് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ഈ പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബജറ്റിലുണ്ടായില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കാര്യമായി പണം അനുവദിച്ചിട്ടില്ല. ഭക്ഷ്യസബ്‌സിഡിക്ക് അനുവദിച്ച പണത്തില്‍ വാസ്തവത്തില്‍ ചെറിയ കുറവാണ് വന്നിട്ടുള്ളത്. കാര്‍ഷിക മേഖലയിലേക്കുള്ള അടങ്കല്‍ തുക കുറഞ്ഞു.
ആരോഗ്യകരമായ രീതിയിലല്ല രാജ്യം മുന്നോട്ടുപോകുന്നത്. പത്തരലക്ഷം തസ്തികകള്‍ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിനെപ്പറ്റി പറയുന്നില്ല.
ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുണ്ടാവുന്ന കാര്യങ്ങള്‍ വന്നിട്ടില്ലെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."