മദ്യപിച്ച് സ്‌കൂളിലെത്തി; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍; വീഡിയോ
ഭോപ്പാല്‍:മധ്യപ്രദേശിലെ സ്‌കൂളില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. രാജേന്ദ്ര നേതമിനെയാണ് ജബല്‍പൂരിലെ ഒരു സ്‌കൂളില്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌കൂളിന്റെ ചവിട്ടുപടിയില്‍ ബോധമില്ലാതെയിരിക്കുന്ന അദ്ധ്യാപകന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് സ്‌കൂളിന്റെ നടപടി.
രാജേന്ദ്രക്കെതിരെ നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. രാജേന്ദ്രയുടെ പെരുമാറ്റം മൂലം ചില വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നത് വരെ നിര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ സംഭവത്തോടെ അധികൃതര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ജബല്‍പൂര്‍ കലക്ടര്‍ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ചു.
#WATCH | MP: Students Record Drunk Teacher At #Jabalpur School As Authorities Fail To Take Action Even After Several Complaints#MadhyaPradesh pic.twitter.com/exw8tmmsLg
— Free Press Madhya Pradesh (@FreePressMP) February 3, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."