മനുഷ്യനെപ്പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന റോബോട്ട്; വികസിപ്പിച്ച് ചൈനീസ് ഗവേഷകര്‍
സ്വന്തമായി വികാരങ്ങളൊന്നും പ്രകടിപ്പിക്കാതെ നല്‍കിയിരിക്കുന്ന പ്രോഗിമിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പതിയെ സമൂഹത്തിന്റെ സമസ്ത മേഖലയിലും വ്യാപിക്കുകയാണ്.പാശ്ചാത്യ രാജ്യങ്ങളില്‍ അടക്കം വിവിധ തൊഴില്‍ മേഖലകളിലേക്ക് റോബോട്ടുകള്‍ എത്തുകയും, മനുഷ്യര്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്താവുകയും ചെയ്യുന്ന വാര്‍ത്തകള്‍ അപൂര്‍വ്വങ്ങളല്ലാതായി മാറിയിരിക്കുകയാണ്.
എന്നാലിപ്പോള്‍ കേവലം പ്രോഗാമിങ്ങിനനുസരിച്ചല്ലാതെ മനുഷ്യരെപ്പോലെ സാഹചര്യത്തിനനുസരിച്ച് സന്തോഷം,ദുഖം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചു എന്നവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കുറച്ച് ചൈനീസ് ഗവേഷകര്‍.ബെയ്ജിങ്ങിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുത്ത 'ടോങ് ടോങ്' എന്ന റോബോട്ടിന്റെ വിഡിയോ മാതൃക ബെയ്ജിങ്ങിലെ ഫ്രോണ്ടിയേഴ്‌സ് ഓഫ് ജനറല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു.
ചിത്രത്തിന്റെ ഫ്രെയിം ശരിയാക്കുക, സ്റ്റൂള്‍ ഉപയോഗിച്ച് ഉയര്‍ന്ന സ്ഥലത്ത് എത്തുക, നിലത്ത് തൂവിപ്പോയ പാല്‍ തുടച്ചെടുക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന കുട്ടിയുടെ രൂപത്തിലുള്ള ടോങ് ടോങ് എന്ന റോബോട്ടിനെയാണ് ഗവേഷകര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് പെരുമാറുകയും ശരി തെറ്റുകള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തികള്‍ മാറ്റം വരുത്താന്‍ ശേഷിയുള്ളതുമാണ് റോബോട്ട് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."