'അയോധ്യയില്‍ കെ.എഫ്.സി തുറക്കാം, വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ'
'അയോധ്യയില്‍ കെ.എഫ്.സി തുറക്കാം, വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ'
അയോധ്യയില്‍ രാമക്ഷേത്രത്തിന് സമീപം കെ.എഫ്.സി ആരംഭിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. അതേസമയം, വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ വില്ക്കാന് പാടുള്ളൂവെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ വ്യക്തമാക്കി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ കെ.എഫ്.സിക്ക് പോലും സ്ഥലം നല്കാന് തങ്ങള്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശാല്‍ സിങ് വ്യക്തമാക്കി.
ക്ഷേത്രത്തോട് ചേര്‍ന്ന പഞ്ച് കോസി മാര്‍ഗില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ മാംസവും മദ്യവും വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്. രാമക്ഷേത്രത്തോട് ചേര്‍ന്നുള്ള 15 കിലോമീറ്റര്‍ പരിധിയിലാണ് ഈ നിരോധനം.
അയോധ്യയില്‍ പുതിയ സ്റ്റോറുകള്‍ തുടങ്ങാന്‍ വിവിധ കമ്പനികളില്‍നിന്ന് ഓഫറുകള്‍ ഉണ്ടെന്ന് വിശാല്‍ സിങ് പറഞ്ഞു. ഞങ്ങള്‍ അവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിക്കും. പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവര്‍ പഞ്ച് കോസിക്കുള്ളില് നോണ്‍ വെജ് ഭക്ഷണം വിളമ്പരുത് വിശാല്‍ സിങ് പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനം ചെയ്തശേഷം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."