HOME
DETAILS

'ബുള്‍ഡോസര്‍ രാജി'നെ കുറിച്ചുള്ള ആംനസ്റ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉത്തരാഖണ്ഡില്‍ JCB എത്തി മദ്‌റസയും പള്ളിയും തകര്‍ത്തു, പ്രതിഷേധിച്ച ആറുപേരെ വെടിവച്ചുകൊന്നു, ഭീതിയൊഴിയാതെ ഹല്‍ദ്വാനിയിലെ മുസ്ലിംകള്‍

  
backup
February 09 2024 | 07:02 AM

six-muslims-killed-over-protest-against-demolishing-madrasa-and-mosque

ഡെറാഡൂണ്‍: ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍വന്നതിന് പിന്നാലെ ഭീതി കൂട്ടുന്ന വാര്‍ത്തകളാണ് ഓരോദിവസവും ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള മുസ്ലിംകള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അരലക്ഷത്തോളം പേര്‍ താമസിക്കുന്ന മുസ്ലിം ചേരിയൊന്നാകെ റെയില്‍വേ വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കമായിരുന്നു. നിയമപോരാട്ടത്തിനൊടുവില്‍ സുപ്രിംകോടതിയാണ് ആ നീക്കം തടഞ്ഞത്. എന്നാലിപ്പോഴിതാ, നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹല്‍ദ്വാനിയിലെ മദ്‌റസയും പള്ളിയുടെ ഒരുഭാഗവും ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തിരിക്കുന്നു. അതിന്റെ പേരില്‍ പ്രതിഷേധിച്ച ആറു മുസ്ലിംകളെ വെടിവച്ചു കൊല്ലുകയുംചെയ്തിരിക്കുന്നു.

കഴിഞ്ഞ രണ്ട് മൂന്നുവര്‍ഷങ്ങളായി ഇന്ത്യയിലെ മുസ്ലിംകളെ ലക്ഷ്യംവയ്ക്കാന്‍ സംഘ്പരിവാര്‍ ഭരണകൂടം ബുള്‍ഡസോര്‍ ആണ് ഏറ്റവുമധികം ഉപയോഗിച്ചുവരുന്നതെന്ന് കഴിഞ്ഞദിവസമാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മുന്‍കൂട്ടി ആസൂത്രണംചെയ്തും ഇത്തരത്തില്‍ മുസ്ലിംകളുടെ വീടുകളും മതകേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കുകയാണെന്നായിരുന്നു ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. അത് സത്യമാണോയെന്ന് സംശയിച്ചവരുടെ മുന്നിലേക്കാണ് ഹല്‍ദ്വാനിയിലെ വാര്‍ത്ത എത്തുന്നത്.

https://twitter.com/TheMuslim786/status/1755833686740946976

ഉത്തരാഖണ്ഡില്‍ ബുധനാഴ്ച പാസ്സാക്കിയ ഏകസിവില്‍കോഡിനെതിരേ മുസ് ലിംകള്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിവരുന്നതിനിടെയാണ് മുസ് ലിം ഭൂരിപക്ഷപ്രദേശമായ ഹല്‍ദ്വാനിയിലെ മദ്‌റസ തകര്‍ക്കാനായി ബുള്‍ഡോസറുമായി ഹല്‍ദ്വാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ എത്തിയത്. തകര്‍ക്കല്‍ നടപടി ചെറുക്കാന്‍ ശ്രമിച്ചതോടെ പ്രക്ഷോഭകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ക്രൂരമായി ലാത്തി വീശുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊലിസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിയുതിര്‍ത്തത്. മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് പൊലിസ് വെടിവച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.

 

https://twitter.com/ravishndtv/status/1755784574804861034

കഴിഞ്ഞവര്‍ഷമാണ് ഹല്‍ദ്വാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി തടഞ്ഞത്. റെയില്‍വേ വികസനത്തിന്റെ പേരില്‍ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 4,500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. കാണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹല്‍ദ്വാനിയിലെ സാമുദായിക സമവാക്യം തിരുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഒഴിപ്പിക്കലെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 95 ശതമാനം മുസ്ലിംകളുള്ള ഗഫൂര്‍ ബസ്തിയില്‍ നിന്ന് 4,500 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് പിഴുതെറിയാനുള്ള ശ്രമത്തിനാണ് സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായത്.

സമീപകാലത്തായി മുസ്ലിംകള്‍ക്കെതിരായ വേറെയും ആക്രമണങ്ങള്‍ ഉണ്ടായി. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്കുള്ള വഴികളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നേരെ ആക്രമണവും പതിവാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നിലധികം ദര്‍ഗകളാണ് ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്തത്. ദേവ്ഭൂമി രക്ഷാ അഭിയാന്‍ എന്ന സംഘടനയുടെ ബാനറിലെത്തിയ അക്രമികള്‍ ദര്‍ഗകള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്നു.

https://twitter.com/Polytikles/status/1755833061340492074

Six Muslims Killed Over protest against demolishing Madrasa And Mosque



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago