കേരളാ യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
എസ്.സി സ്‌പോട്ട് അഡ്മിഷന്‍: തിയതി നീട്ടി
ഇന്ന് നടത്താനിരുന്ന എസ്.സി സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 20ലേക്ക് മാറ്റി. സ്ഥലത്തിനും സമയത്തിനും മാറ്റമില്ല. ഗവണ്‍മെന്റ്, എയ്ഡഡ് കോളജുകളില്‍ ഏകദേശം 700 സ്വാശ്രയ കോളജുകളില്‍ രണ്ടായിരത്തോളവും എസ്.സിഎസ്.ടി സീറ്റുകളില്‍ ഒഴിവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഈ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 20 രാവിലെ ഒന്‍പതു മണിമുതല്‍ സെനറ്റ് ഹാളില്‍ നടത്തും. രാവിലെ 11നു മുന്‍പേ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അന്നു രാവിലെ ഒരു അവസരം കൂടി ലഭിക്കുന്നതാണ്. ഒഴിവുകളുടെ വിവരങ്ങള്‍ (വേക്കന്‍സി പൊസിഷന്‍) വെബ്‌സൈറ്റില്‍ (www.admissions.keralauniverstiy.ac.in) ലഭിക്കും
പി.ജി രജിസ്‌ട്രേഷന്‍:
അവസാന തിയതി ഓഗസ്റ്റ് 25
അഫിലിയേറ്റഡ് (ഗവ, എയ്ഡഡ്) സ്വാശ്രയ കോളജുകളിലേക്കുള്ള പി.ജി കോഴ്‌സുകളുടെ രജിസ്‌ട്രേഷന്റെ അവസാന തിയതി ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചുവരെ.
പി.ജി.ഡി.സി.എ ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 22ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (രണ്ടാം വര്‍ഷം) പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ പാളയം എസ്.ഡി.ഇ ഓഫിസില്‍ നിന്നു വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
സീറ്റൊഴിവ്
കാര്യവട്ടം നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 രാവിലെ 10.30ന് കാര്യവട്ടം നിയമപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2308936.
കാര്യവട്ടം ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ ഇക്കണോമിക്‌സ് കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ രണ്ടുസീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 22 രാവിലെ 11ന് ഇക്കണോമിക്‌സ് വകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം ഗണിതശാസ്ത്ര പഠനവകുപ്പില്‍ എസ്.സിഎസ്.ടി വിഭാഗത്തില്‍ നാല് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും 750- രൂപ ഫീസുമായി ഓഗസ്റ്റ് 19 രാവിലെ 10.30ന് വകുപ്പില്‍ ഹാജരാകണം.
കാര്യവട്ടം സൈക്കോളജി പഠനവകുപ്പില്‍ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി കോഴ്‌സിന് (2016-17) പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈക്കോളജി പഠനവകുപ്പില്‍ ഓഗസ്റ്റ് 19 രാവിലെ 11ന്് ഹാജരാകണം. ഫോണ്‍. 0471-2308304.
കാര്യവട്ടം ഫിലോസഫി പഠനവകുപ്പില്‍ എം.എ ഫിലോസഫി കോഴ്‌സിന് (2016 അഡ്മിഷന്‍) പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഓരോ സീറ്റുവീതം ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ രേഖകളുമായി ആഗസ്റ്റ് 20നകം വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308746.
കാര്യവട്ടം ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്‌മെന്റ് - 2016-17) എസ്.സിഎസ്.ടി വിഭാഗങ്ങളില്‍ മൂന്നു സീറ്റൊഴിവുണ്ട്. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബി.ടെക് 55%. താല്‍പര്യമുള്ളവര്‍ എല്ലാ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 25 രാവിലെ 11 നു പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2305321, 9446406532.
കാര്യവട്ടം ബയോകെമിസ്ട്രി പഠനവകുപ്പില്‍ എം.എസ്‌സി ബയോകെമിസ്ട്രി (2016-18 ബാച്ച്) കോഴ്‌സില്‍ എസ്.സിഎസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാര്യവട്ടം ബയോകെമിസ്ട്രി പഠനവകുപ്പ് മേധാവിയുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2308078, 9447246692.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍ പി.ജി ഇന്‍ ഇംഗ്ലിഷ് (സി.എസ്.എസ്) കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 19 രാവിലെ 10.30-ന് പാളയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍ യോഗ്യത, ജാതി മുതലായവ തെളിയിക്കുന്ന അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം.
കാര്യവട്ടം ഹിസ്റ്ററി പഠനവകുപ്പില്‍ ഒന്നാം വര്‍ഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഓഗസ്റ്റ് 20 രാവിലെ 11നു പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0471-2308839, 9446533386.
കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്)കോഴ്‌സിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ടിനകം വകുപ്പ് അധ്യക്ഷനുമായി ബന്ധപ്പെടുക.
കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പില്‍ എം.എസ്‌സി കെമിസ്ട്രി കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 19-ന് വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2308682.
കാര്യവട്ടം കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗത്തില്‍ എം.എസ്‌സി കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 18ന് രാവിലെ 11നകം അസല്‍ രേഖകളുമായി വകുപ്പില്‍ ഹാജരാകണം. ഫോണ്‍. 9020216730, 0471-3216730.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."