HOME
DETAILS

രക്ഷയായി ദുബൈ പൊലിസ് ഓപ്പറേഷൻ; ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവർക്ക് അത്ഭുത രക്ഷപ്പെടൽ

  
backup
February 12 2024 | 04:02 AM

dubai-police-rescued-sailors-in-boat-and-ship-collision

രക്ഷയായി ദുബൈ പൊലിസ് ഓപ്പറേഷൻ; ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവർക്ക് അത്ഭുത രക്ഷപ്പെടൽ

ദുബൈ: മത്സ്യബന്ധന ബോട്ട് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ദുബൈയിൽ അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട എട്ട് നാവികരെ ദുബൈ പൊലിസ് രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ഉടൻ വിമാനമാർഗം ദുബൈയിലെ റാഷിദ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അപകടത്തിൽ മത്സ്യബന്ധന ബോട്ട് തകർന്നു.

ദുബൈ പൊലിസിന്റെ സമയബന്ധിതമായ ഇടപെടലാണ് അപകടം കുറച്ചത്. രാത്രി വൈകി നടത്തിയ ഓപറേഷനിലാണ് എട്ട് നാവികരെ രക്ഷപ്പെടുത്തിയത്. തുറമുഖ പൊലിസ് സ്റ്റേഷനും എയർ വിങ് സെന്‍ററും ചേർന്നാണ് നാവികരെ രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റ് മൂലമുണ്ടായ ഉയർന്ന തിരമാലകൾക്കും കാലാവസ്ഥ വെല്ലുവിളികൾക്കിടയിലുമായിരുന്നു അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്.

എട്ട് നാവികരുമായി ദുബൈ ഫിഷ് മാർക്കറ്റ് വാട്ടർഫ്രണ്ടിലേക്ക് പോകുകയായിരുന്ന വാണിജ്യ ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് പോർട്ട് പൊലിസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. ചരക്ക് കപ്പൽ നിർത്തുന്നതിന് മുൻപ് ബോട്ട് രണ്ട് നോട്ടിക്കൽ മൈൽ ഒഴുകാൻ നിർബന്ധിതരായതാണ് ബോട്ട് തകരാൻ കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago