റെഡ്മി ബഡ് 5 ഇപ്പേൾ ഇന്ത്യൻ മാർക്കറ്റിൽ
ഷവോമിയുടെ ഏറ്റവും പുതിയ ട്രൂ വയർലസ് സ്റ്റീരിയോ ഹെഡ്‌സെറ്റായ റെഡ്മി ബഡ് 5 ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 12.04എംഎം ഡൈനാമിക് ഡ്രൈവറുകൾ മികച്ച ശബ്ദം ഉറപ്പുനൽകുന്നു.ഒപ്പം 46 ഡെസിബൽ ആക്ടീവ് നോയിസ് ക്യാൻസലേഷനുള്ളതിനാൽ പുറത്തുനിന്നുള്ള ശബ്ദം കുറയ്ക്കാനും സാധിക്കും.
മൂന്ന് ട്രാൻസ്പരൻസി വേരിയന്റുകളിലാണ് റെഡ്മി 5 ബഡ്‌സ് ലഭിക്കുക,സ്റ്റാൻഡേർഡ്,എൻഹാൻസ്ഡ് ട്രെബിൾ, എൻഹാൻസ്ഡ് വോയിസ് എന്നിങ്ങനെയുള്ള വോയിസ് ഇഫക്ടുകൾ ഇതിൽ ലഭ്യമാണ്. ബ്ലൂടൂത്ത് വേർഷൻ 5.3യും, അടുത്തുള്ള ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സാമീപ്യം തിരിച്ചറിയാൻ ഫോണുകളെ പ്രാപ്തമാക്കുന്ന ഗൂഗിൾ പെയർ സംവിധാനവും ടെച്ച് കൺട്രോളും ഇതിനുണ്ട്. ഒരേസമയം രണ്ട് ഡിവൈസുകളെ ബന്ധിപ്പിക്കാനാവുമെന്ന പ്രത്യേകതയും ഉണ്ട്.
ഐപി54 വാട്ടർ ഡെസ്റ്റ് റസിസ്റ്റിങ്,38 മണിക്കൂർ ബാറ്ററി ലൈഫും ,480 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. ഓരോ ഇയർ ബഡ്‌സിലും 54 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.ഇയർ ബഡും ചാർജിങ് കേസുമടക്കം ആകെ 42.47ഗ്രാം ഭാരമാണുള്ളത്. ഫ്യൂഷൻ ബ്ലാക്ക്,ഫ്യൂഷൻ പർപ്പിൾ,ഫ്യൂഷൻ വൈറ്റ് എന്നീ നിറങ്ങളിലാണ് ബഡ് 5 ലഭ്യമാകുക. ഈമാസം 20മുതൽ എംഐ.കോം, ഫ്ലിപ്പ്കാർട്ട്,ആമസോൺ റീട്ടേൽ സ്‌റ്റോറുകളിലും വിൽപ്പനക്കെത്തും.2999 രൂപയാണ് റെഡ്മി ബഡ്‌സ് 5 വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."