HOME
DETAILS
MAL
കെ.എം.സി നമ്പറില്ലാത്ത 18 ഓട്ടോകള്‍ക്കെതിരേ നടപടി
backup
August 17 2016 | 19:08 PM
കണ്ണൂര്‍: നഗര പരിധിയില്‍ കെ.എം.സി നമ്പര്‍ ഇല്ലാതെയും ഒരേ നമ്പര്‍ ഒന്നിലധികം വണ്ടികളില്‍ പ്രദര്‍ശിപ്പിച്ചും സര്‍വിസ് നടത്തിയ 18 ഓട്ടോറിക്ഷകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന നടത്തി നിയമാനുസൃത പിഴ ചുമത്തുമെന്ന് ആര്.ടി.ഒ അറിയിച്ചു. പാര്‍ക്കിങ്ങ് നമ്പറുള്ള ഓട്ടോകളെ തിരിച്ചറിയുന്നതിന് നേരത്തേ തീരുമാനിച്ച പ്രകാരം 40 സെ.മീ മഞ്ഞ നിറം പെയിന്റ് ചെയ്യണമെന്നുള്ള വ്യവസ്ഥ പാലിക്കാത്ത ഓട്ടോകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."