HOME
DETAILS

ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; മരണം 232 ആയി

  
backup
February 13, 2024 | 9:55 AM

idf-announces-deaths-of-3-soldiers-killed-in-gaza

ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; മരണം 232 ആയി

തെല്‍അവീവ്: ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി കൊലപ്പെടുത്തി ഹമാസ്. തങ്ങളുടെ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ തന്നെ വെളിപെടുത്തിയിട്ടുണ്ട്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അറിയിച്ചു. ഒരു കമാന്‍ഡറും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 232 ആയെന്നും ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈലിന്റെ 630ാം ബറ്റാലിയനിലെ 36, 30, 27 വയസ്സുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.

അതിനിടെ, 10 അധിനിവേശ ഇസ്‌റാഈല്‍ സൈനികരെ തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടലില്‍ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഇന്നലെ അറിയിച്ചു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിനടുത്ത അബസന്‍ അല്‍ കബീറയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

കൂടാതെ രണ്ട് ദിവസങ്ങളിലായി അഞ്ച് ഇസ്‌റാഈലി ബന്ദികള്‍ സയണിസ്റ്റ് സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും ഇവരുടെ നില അതീവ ഗുരുതരാമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശരിയായ ചികിത്സ നല്‍കാന്‍ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവന്‍ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവന്‍ നഷ്ടമായാല്‍, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്‌റാഈല്‍ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി

Kerala
  •  2 days ago
No Image

ഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു

crime
  •  2 days ago
No Image

രാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്

crime
  •  2 days ago
No Image

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ

Kerala
  •  2 days ago
No Image

മലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിനരികിൽ നിന്ന് സെൽഫിയെടുത്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്

crime
  •  2 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം

Kerala
  •  2 days ago
No Image

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

Cricket
  •  2 days ago
No Image

'മസാലബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല'; ഇഡിയുടെ നടപടി ബിജെപിക്ക് വേണ്ടിയെന്ന് തോമസ് ഐസക്ക്

Kerala
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  2 days ago