HOME
DETAILS

ഇന്ദിരാഗാന്ധിയേയും നര്‍ഗ്ഗീസ് ദത്തിനേയും വെട്ടിമാറ്റി; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇനി മറ്റു പേരുകളില്‍

  
backup
February 13, 2024 | 12:57 PM

indira-gandhi-and-nargisdutt-national-film-awards-rename

ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളുടെ പേര് മാറ്റാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ധിരാഗാന്ധിയുടേയും നര്‍ഗ്ഗീസ് ദത്തിന്റേയും അടക്കമുള്ള പേരുകള്‍ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ നിന്നും പുറത്തായി. മികച്ച നവാഗത ചലച്ചിത്രത്തിനുള്ള സംവിധായകന് നല്‍കി വരുന്ന പുരസ്‌ക്കാരത്തില്‍ നിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിമാറ്റിയിരിക്കുന്നത്. ദേശീയോദ്ഗ്രന്ഥനത്തിനുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ നിന്നും നര്‍ഗ്ഗീസ് ദത്തിനേയും ഒഴിവാക്കി.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡുകളുടെ പേരുകള്‍ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ള സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പേരുമാറ്റം.കൂടാതെ മറ്റ് പല പുതിയ പരിഷ്‌കാരങ്ങളും കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.ഇന്ദിരാ ഗാന്ധിയുടെ പേര് ഇല്ലാതെയായിരിക്കും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നല്‍കുക. നേരത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവും സംവിധായകനും നല്‍കിയിരുന്നു.

എന്നാല്‍, ഇനി മുതല്‍ സംവിധായകന് മാത്രമായിരിക്കുംക്യാഷ് അവാര്‍ഡ് നല്‍കുക. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  a day ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  a day ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  a day ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  a day ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  a day ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  a day ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  a day ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  a day ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  a day ago