സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല
സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍; എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മാറ്റമില്ല
സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തില്‍ തീരുമാനം. പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.
എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ.
മുസ് ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
സി.ബി.എസ്.ഇ 10,12 ബോര്‍ഡ് പരീക്ഷകള്‍ ഇന്നുമുതല്‍
ന്യൂഡൽഹി: സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് ആണ് പരീക്ഷ തുടങ്ങുക. 10 മണിക്ക് ശേഷം എത്തുന്നവരെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. കര്‍ഷക സമരം നടക്കുന്ന ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ ഗതാഗത കുരുക്കിന് സാധ്യതയുള്ളതിനാല്‍ നേരത്തെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്താനും നിര്‍ദേശമുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 13ന് 10ാം ക്ലാസ് പരീക്ഷ അവസാനിക്കും. 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 2ന് അവസാനിക്കും. 10.30 മുതല്‍ 12.30 വരെയാണ് പ്രധാനമായും പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം ബോര്‍ഡ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."