HOME
DETAILS

എം.പി സ്ഥാനം രാജി വെക്കുന്നുവെന്ന് പ്രഖ്യാപിച്ച് തൃണമൂലിന്റെ മിമി ചക്രബര്‍ത്തി

  
backup
February 15 2024 | 12:02 PM

trinamool-mp-mimi-chakraborty-announces-resignation-says-unhappy-wit

എം.പി സ്ഥാനം രാജി വെക്കുന്നുവെന്ന് പ്രഖ്യാപിച്ച് തൃണമൂലിന്റെ മിമി ചക്രബര്‍ത്തി

കൊല്‍ക്കത്ത: എം.പി സ്ഥാനം രാജി വെക്കുന്നുവെന്ന് പ്രഖ്യാപിച്ച് തൃണമൂലിന്റെ മിമി ചക്രബര്‍ത്തി. സ്വന്തം മണ്ഡലമായ ജാദവ്പൂരിലെ തൃണമൂല്‍ നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സിനിമ താരം കൂടിയായ എം.പിയുടെ രാജിയെന്നാണ് വിവരം. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്ക് മിമി ചക്രബര്‍ത്തി രാജിക്കത്ത് നല്‍കി. ലോക്‌സഭ സ്പീക്കര്‍ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജാദവ്പൂരില്‍ നിന്ന് ഇനി മത്സരിക്കാനില്ലെന്ന കാര്യവും തൃണമൂല്‍ അധ്യക്ഷയെ അറിയിച്ചിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ 2,95,239 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മിമി ചക്രബര്‍ത്തി ബി.ജെ.പിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയത്.

പാര്‍ലമെന്റിലെ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മിമി ചക്രബര്‍ത്തി രാജിവെച്ചിരുന്നു. ഇതിന് മുമ്പ് രണ്ട് ആശുപത്രികളിലെ 'രോഗീ കല്യാണ്‍ സമിതി' അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു. തൃണമൂല്‍ നേതാക്കളുമായി താരം കടുത്ത അകല്‍ച്ചയിലാണ് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എം.പി സ്ഥാനവും രാജിവെച്ച വിവരം പുറത്തുവരുന്നത്.

രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് മനസ്സിലായതായി രാജി സ്ഥിരീകരിച്ചുകൊണ്ട് മിമി ചക്രബര്‍ത്തി പറഞ്ഞു.

'ഞാന്‍ ഞങ്ങളുടെ പാര്‍ട്ടി നേതാവിനെ കണ്ടു. ഫെബ്രുവരി 13ന് ഞാന്‍ എന്റെ രാജിക്കത്ത് അവര്‍ക്ക് കൈമാറി. രാഷ്ട്രീയം എനിക്ക് പറ്റിയ മേഖലയല്ലെന്ന് ഞാന്‍ മനസ്സിലാക്കി' മിമി ചക്രബര്‍ത്തി വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ നിങ്ങള്‍ എന്തുചെയ്താലും ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടേണ്ടിവരും. രാഷ്ട്രീയത്തോടൊപ്പം ഞാന്‍ ഒരു സിനിമാ താരവുമാണ്. എനിക്ക് രണ്ടിലും ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചാലും പ്രവര്‍ത്തിക്കാതിരുന്നാലും വിമര്‍ശിക്കപ്പെടും. ഈ വിഷയത്തില്‍ നേരത്തെ തന്നെ മമത ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. 2022ല്‍ തന്നെ രാജിക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍, രാജി അന്ന് മമത ബാനര്‍ജി തള്ളുകയാണ് ചെയ്തത്. ഇത്തവണ അവര്‍ എന്തുതന്നെ പറഞ്ഞാലും രാജിയുമായി മുന്നോട്ടുപോകും മിമി ചക്രബര്‍ത്തി പറഞ്ഞു. തന്റെ സമാധാനത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നും തനിക്ക് സന്തോഷമില്ലത്തിടത്ത് തുടരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago