ജയ്ശ്രീറാം വിളികളുമായെത്തി ദലിത് ക്രിസ്ത്യന്‍ പള്ളി അക്രമിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ജയ്ശ്രീറാം വിളികളുമായെത്തി ദലിത് ക്രിസ്ത്യന്‍ പള്ളി അക്രമിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ഹൈദരാബാദ്: തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ജന്‍വാഡ ഗ്രാമത്തില്‍ ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പള്ളിക്കു നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പെടെ 20 ഓളം പേര്‍ക്ക് പരുക്കേറ്റു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 20 ദലിതര്‍ക്ക് പരിക്കേറ്റു. ദലിതര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു ആക്രമണം.
ജയ് ശ്രീറാം' എന്ന മുദ്രാവാക്യം മുഴക്കി അക്രമികള്‍ പള്ളിയുടെ കുരിശടിയും കസേരകളും മേല്‍ക്കൂരയും നശിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗ്രാമത്തിലെ ഒരു റോഡ് വീതി കൂട്ടുന്നതിനെ ചൊല്ലി ഗ്രാമത്തിലെ ദലിത് ക്രിസ്ത്യാനികളും ഇതര ജാതിക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പൊലിസ് പറയുന്നു.പള്ളിയുടെ ഒരു ഭാഗം കയ്യേറിയാണ് റോഡ് നിര്‍മിക്കുന്നതെന്നാണ് ദലിതരുടെ ആരോപണം. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ ജന്‍വാഡ വില്ലേജിലെ പ്രധാന ജംഗ്ഷനു സമീപം കോണ്‍ക്രീറ്റ് സിമന്റ് റോഡിന്റെ നിര്‍മാണം നടക്കുകയായിരുന്നു.
അതേസമയം, റോഡിന്റെ നിര്‍മാണം നിലവിലുള്ള വീതിയില്‍ തന്നെ വേണമെന്ന് പറഞ്ഞ് പള്ളിയിലുണ്ടായിരുന്ന ചിലര്‍ എതിര്‍ത്തു. ഇതില്‍ പ്രകോപിതനായ, റോഡ് നിര്‍മാണത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ മുന്‍ മണ്ഡല് പരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലം (എംപിടിസി) അംഗം തലസരി മൈസ, ദലിതരെ ജാതീയമായി അധിക്ഷേപിച്ചു. താമസിയാതെ, സ്ഥിതിഗതികള്‍ വഷളാവുകയും ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇതരജാതി വിഭാഗത്തില്‍പ്പെട്ട 200 ഓളം പേര്‍ പള്ളി ആക്രമിക്കുകയും ചെയ്തു.റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച കല്ലു കൊണ്ട് ദലിതര്‍ക്ക് നേരെ എറിഞ്ഞുവെന്നും പരാതിയുണ്ട്.
ആള്‍ക്കൂട്ടം പള്ളി പിടിച്ചടക്കുന്നതിന്റെയും സ്ത്രീകള്‍ സഹായത്തിനായി നിലവിളിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പൊലിസുകാര്‍ക്കും സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആക്രമണത്തില്‍ പരിക്കേറ്റ സഭാതലവന്‍ കെ. ബാലയ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊകില പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളായ തലരി മൈസയ്യ, ഗൗഡിചര്‍ള നരസിംഹ എന്നിവരുള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ ഒളിവിലാണെന്നും മൊകില പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബി വീരബാബു പറഞ്ഞു. ചേവെല്ലയിലെ ശങ്കര്‍പല്ലെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ജന്‍വാഡ ഗ്രാമത്തില്‍ യാദവ, മുദിരാജ് വിഭാഗത്തില്‍ പെട്ടവരാണ് ഭൂരിഭാഗം. മൂന്ന് കോളനികളിലായി 700 പട്ടികജാതി മദിഗ അംഗങ്ങള്‍ താമസിക്കുന്നുണ്ട്. അതില്‍ മാദിഗ ക്രിസ്ത്യാനികള്‍ രണ്ട് കോളനികളിലായി താമസിക്കുന്നു. ഗ്രാമത്തില്‍ മൂന്ന് പള്ളികളുണ്ട്.
ആക്രമണത്തിന്റെ തലേദിവസം പള്ളിയുടെ സ്ഥലം കയ്യേറി റോഡ് നിര്‍മിക്കരുതെന്ന് പള്ളിയിലെ മുതിര്‍ന്നവര്‍ തലസരി മൈസയെയും ഗൗഡിചെര്‍ല നരസിംഹയെയും അറിയിച്ചതായി താമസക്കാര്‍ പറയുന്നു.സംഭവം ആസൂത്രിതമാണെന്ന് ബി.എസ്.പി നേതാവ് വിജയ് ആര്യ ആരോപിച്ചു. മുന്‍ സര്‍പഞ്ച് ലളിത ബിആര്‍എസിന്റെ പിന്തുണയോടെ വിജയിച്ച ആളാണെങ്കിലും ഭര്‍ത്താവ് ഗൗഡി ചെര്‍ള നരസിംഹ ബി.ജെ.പിയുമായി ബന്ധമുള്ളയാണ്. ഗ്രാമത്തിലെ ബജ്‌റംഗ് ദള്‍ അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്,' ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ദലിത് യുവാവ് മഹേഷ് പറഞ്ഞു.
ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പരാതിയില്‍ 29 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രധാന പ്രതി ഉള്‍പെടെ ആറു പേര്‍ അറസ്റ്റിലായെന്നും മറ്റുള്ളവര്‍ ഒൡവിലാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."