ക്യാപ്ഷന്‍ ഇനി ഗൂഗിളില്‍ തിരയേണ്ട; 'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോഴോ അല്ലെങ്കില്‍ റീല്സിടുമ്പോഴോ നല്ലൊരു കാപ്ഷനിടാന്‍ ബുദ്ധിമുട്ടുമ്പോള്‍ മിക്കവാറും ഗൂഗിളില്‍
അപ്ലോഡ് ചെയ്യുന്ന റീല്‍സിനും ഫോട്ടോയ്ക്ക് കാപ്ഷന്‍ ഇനി എഐ സഹായത്തോടെ തയ്യാറാക്കാം. അതെ എഐ അധിഷ്ഠിത 'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം.
മറ്റൊരാള്‍ക്ക് സന്ദേശം അയക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന് തെളിയുന്നതാണ്. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. എന്നാല്‍, ഏതൊക്കെ ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുക എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം പങ്കുവെച്ചിട്ടില്ല. നിലവില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സജീവമായ ഇടപെടലുകളാണ് മെറ്റ നടത്തുന്നത്. വരും മാസങ്ങളില്‍ എഐ അധിഷ്ഠിതമായ നിരവധി തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."