കര്‍ഷകശ്രീ അവാര്‍ഡും സൗഹൃദ സന്ധ്യയും 20ന്
കാഞ്ഞങ്ങാട്: പെരിയ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവ ജൈവ കര്‍ഷകശ്രീ അവാര്‍ഡും സൗഹൃദ സന്ധ്യയും 20നു വൈകുന്നേരം ആറിനു പെരിയ സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു യുവ ജൈവ കര്‍ഷകരെ ആദരിക്കാന്‍ യു.എ.ഇ പെരിയ നിവാസികളുടെ സംഘടനയായ സൗഹൃദവേദി തീരുമാനിച്ചത്. പെരിയ വില്ലേജിലെ കുണിയയിലെ കണ്ണാലയം നാരായണനാണ് ഈ വര്‍ഷത്തെ നാരായണ അഡിഗ എന്റോവ്മെന്റ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.10,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കും. അറിയപ്പെടുന്ന കലാകാരന്മാര്, പെരിയ ഗവ.ഹൈസ്കൂളില്‍ നിന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍,സംഘടനാ അംഗങ്ങളുടെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരേയും ആദരിക്കും.
കെ കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി തമ്പാന് നായര്‍ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ പ്രമോദ് പെരിയ, വി.കെ വേണുഗോപാലന്‍, തമ്പാന് നായര്‍, രവി കുമാര്‍, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."