HOME
DETAILS
MAL
ജനറല്‍ ആശുപത്രിയിലെ എക്സ്റേ മെഷിന് പ്രവര്‍ത്തന സജ്ജമായി
backup
August 17 2016 | 19:08 PM
കാസര്‍കോട്: രണ്ടു വര്‍ഷത്തിലധികമായി പൊടിപിടിച്ചു കിടക്കുകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എക്സ്റേ മെഷിന് പ്രവര്‍ത്തന സജ്ജമായി. തകരാറിലായ മെഷിന് നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ ഇതു രണ്ടു വര്‍ഷത്തിലധികമായി പൊടിപിടിച്ചു കിടക്കുകയായിരുന്നു. എക്സ്റേ മെഷിന് നന്നാക്കാനുള്ള യാതൊരു വിധ നടപടിക്രമങ്ങളും ആശുപത്രി അധികൃതര്‍ സ്വീകരിക്കാതെ വന്നതോടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണു അധികൃതര്‍ മെഷിന് അടിയന്തര നടപടിക്രമങ്ങളിലൂടെ നന്നാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."