HOME
DETAILS

പഴയകാല സ്മൃതിയുണര്‍ത്തി നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു

  
backup
August 17 2016 | 19:08 PM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കാഞ്ഞങ്ങാട്: നഗരസഭയുടെയും  കൃഷിഭവന്റെയും  സംയുക്ത നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ മുത്തപ്പനാര്‍കാവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം  മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ പൊന്നാടയണിയിച്ച് മന്ത്രി  ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ചടങ്ങില്‍ അധ്യക്ഷനായി പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊ. ഡോ. കെ.എം ശ്രീകുമാര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍  കെ.മീനാക്ഷിയമ്മ,  നാരായണി അമ്മ, പി നാരായണി, സി മുഹമ്മദ്, ടി കൃഷ്ണന്‍, ടി ഗോപി,  ഹാജിറ, കൂളിക്കുണ്ടില്‍ കൃഷ്ണന്‍,  എം കുഞ്ഞാമത് ഹാജി,  പി കൃഷ്ണന്‍, ഇ തമ്പാന്‍ നായര്‍, കെ.പി ശ്രീധരന്‍, എച്ച്.സി ഉദീഷ് കുമാര്‍ എന്നിവരെ  ആദരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി പ്രദീപ് പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  എം.പി ജാഫര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍  ബെന്നി ജോസഫ്,  കൃഷി അസി. ഡയറക്ടര്‍ കെ സജിനി മോള്‍, നഗരസഭാ സെക്രട്ടറി ഡി.വി സനല്‍ കുമാര്‍ സംസാരിച്ചു.
ഉദുമ പഞ്ചായത്തില്‍ ഉദുമ കൃഷിഭവനില്‍ കര്‍ഷക ദിനാഘോഷവും സസ്യ ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനവും കെ കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കാസര്‍കോട്: നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളിലും മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി കൃഷി വിജ്ഞാന്‍ കേന്ദ്രം ഹാളിലും  നടന്ന കര്‍ഷകദിനാചരണ പരിപാടി ചെങ്കള പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷക ദിനാഘോഷ പരിപാടികള്‍, ചെങ്കള കൃഷിഭവനില്‍ ആരംഭിക്കുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്നിവ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുമ്പഡാജെ  പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ഉദ്ഘാടനം ചെയ്തു. പനത്തടിയില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ പി കരുണാകരന്‍ എം.പി മികച്ച കര്‍ഷകരെ ആദരിച്ചു.
കാഞ്ഞങ്ങാട്: ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ക്ലബും കര്‍ഷക ദിനാചരണവും   ക്ഷോണിമിത്ര അവാര്‍ഡ് ജേതാവായ രാജന്‍ കുട്ട്യാനം  ചെയ്തു. പ്രധാനധ്യാപകന്‍ എച്ച്.എം രവി മാസ്റ്റര്‍  രാജന്‍ കുട്ട്യാനത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.  പി.ടി.എ പ്രസിഡന്റ് എം.കെ വിനോദ് കുമാര്‍, പ്രിന്‍സിപ്പാള്‍ ദാക്ഷ,  കെ.വി സുജാത , കെ ശശീന്ദ്രന്‍ മാസ്റ്റര്‍, ശ്രീനിവാസ പൈ സംസാരിച്ചു.  
കടപ്പുറം പി.പി.ടി.എസ്, എ.എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. പ്രദേശത്തെ കൃഷിക്കാരായ എ.കുഞ്ഞാമദ്, കെ.അഹമ്മദ് കുഞ്ഞി എന്നിവരെ സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍ കുഞ്ഞി പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിര്‍മിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ.എം അബൂബക്കര്‍ ഹാജി, പി.ടി.എ പ്രസിഡന്റ് എല്‍ മുഹമ്മദ് കുഞ്ഞി, എം.പി.ടി.എ പ്രസിഡന്റ് ബീവി അബ്ദുല്ല, പ്രധാനധ്യാപകന്‍ പി രാജീവന്‍, സ്റ്റാഫ് സെക്രട്ടറി എന്‍.എം പവിത്രചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നീലേശ്വരം: കുട്ടികള്‍ക്കു കൃഷിയനുഭവങ്ങള്‍ പകരാന്‍ നാടിന്റെ കര്‍ഷകനായ നാരായണനെത്തി. കീക്കാംകോട് ജി.എല്‍.പി.സ്‌കൂളില്‍ കര്‍ഷക ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണു കുട്ടികള്‍ക്ക് കൃഷിയറിവുകള്‍ പറഞ്ഞു കൊടുത്തത്. പ്രധാനധ്യാപിക പി.ഗീത, പി.ടി.എ പ്രസിഡന്റ് സന്തോഷ്‌കുമാര്‍, എ.മുരളി, കെ.സുമ, എം.സുഷമ, കെ.പ്രജിത നേതൃത്വം നല്‍കി.
കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ ഭാഗമായി പ്രദേശത്തെ പ്രായം ചെന്ന കര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തി. ബാലചന്ദ്രന്‍ എരവില്‍ മോഡറേറ്ററായി. കര്‍ഷക കൂട്ടായ്മ ആര്‍ വീണാറാണി ഉദ്ഘാടനം ചെയ്തു. ടി നാരായണന്‍ അധ്യക്ഷനായി. പി വിജയന്‍, പി.വി ദേവരാജന്‍, എം രാജന്‍, കെ.ടി ഗോവിന്ദന്‍, സൂര്യനാരായണ കുഞ്ചുരായര്‍, ടി.വി രഘുനാഥ് സംസാരിച്ചു.
കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്.എസ്.എസില്‍ കര്‍ഷകരെ ആദരിക്കല്‍, നാട്ടിപ്പാട്ട് ആലാപനം, പഴയ കാര്‍ഷിക സംസ്‌കാരവും പുതിയ കാലവും തമ്മിലുള്ള  സംവാദം, നാടന്‍ പൂക്കളുടെ പ്രദര്‍ശനം എന്നിവയും നടന്നു. ആദ്യകാല കര്‍ഷകരായ കാരിച്ചി, മോട്ടില്‍ ജാനകി, കെ.വി നാരായണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ കൗണ്‍സലര്‍ എം.സാജിദ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ.പി ദിനപ്രഭ, സീനിയര്‍ അസിസ്റ്റന്റ് കെ പ്രശാന്ത് സുന്ദര്‍, രാജു മുട്ടത്ത്, പി.വി സുജാത, അനില്‍ മണിയറ സംസാരിച്ചു.
നീലേശ്വരം കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊ.കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി ഗൗരി അധ്യക്ഷയായി. ചടങ്ങില്‍ പ്രമുഖ കര്‍ഷകരെ ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.രാധ, ടി.കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, കൗണ്‍സിലര്‍ പി.ഭാര്‍ഗവി, കൃഷി ഓഫിസര്‍ കെ.പി രേഷ്മ സംസാരിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ ചിറപ്പുറത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മതിലിനകത്തു പ്ലാവിന്‍ തൈകള്‍ നട്ടു. ഓരോ കൗണ്‍സലര്‍മാരുടെ പേരിലായിരുന്നു തൈകള്‍ നട്ടത്. കൗണ്‍സിലിലെ മുതിര്‍ന്ന അംഗവും സ്ഥിരംസമിതി അധ്യക്ഷനും കര്‍ഷകനുമായ എ.കെ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സലര്‍മാര്‍, സെക്രട്ടറി എന്‍.കെ ഹരീഷ്, നഗരസഭാ ജീവനക്കാര്‍ സംബന്ധിച്ചു.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കര്‍ഷക ദിനാചരണം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ വിധുബാല അധ്യക്ഷയായി. മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍, വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ സംസാരിച്ചു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago