HOME
DETAILS

കർഷക പോരാട്ടത്തെ മുൾവേലികൊണ്ട് തടയാനാവില്ല

  
backup
February 18 2024 | 18:02 PM

peasant-struggle-cannot-be-stopped-by-barbed-wire


മിനിമം താങ്ങുവില പ്രഖ്യാപിക്കുക, അയ്യായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി ചലോ എന്ന പേരില്‍ തുടങ്ങിയ കർഷക പ്രതിഷേധം രാജ്യതലസ്ഥാന മേഖലയിലെ (എന്‍.സി.ആര്‍) മോശം കാലാവസ്ഥയിലും ആറുദിവസം പിന്നിട്ടു. സമരത്തിനുവേണ്ടി പഞ്ചാബില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട നൂറുകണക്കിന് കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടാതെ ഹരിയാന അതിര്‍ത്തികളായ തിക്രി, ശംഭു, സിന്‍ഗു എന്നിവിടങ്ങളില്‍ തടഞ്ഞിരിക്കുകയാണ്. ജനാധിപത്യരീതിയിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന യു.പിയിലെയും ഹരിയാനയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങളില്‍ രാജ്യാതിര്‍ത്തിയിലെ സൈനികവിന്യാസത്തെ ഓര്‍മിപ്പിക്കുന്നവിധത്തില്‍ കോട്ട കെട്ടിയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഹരിയാന പൊലിസ് സംസ്ഥാന അതിര്‍ത്തികളില്‍ ഒരുക്കിയത്. ദേശീയപാതയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറുകെ കീറുകയും കോണ്‍ക്രീറ്റ് തടയണകള്‍വച്ചും മുള്ളുവേലിയും വലിയ ഇരുമ്പാണികളും സ്ഥാപിച്ചുമാണ് കര്‍ഷകരെ തടയുന്നത്.


എന്നിട്ടും മുന്നോട്ട് കടക്കാനും റോഡരികിലൂടെ തടസങ്ങള്‍ നീക്കി മുന്നേറാനും ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. ചില കര്‍ഷകരുടെ കാഴ്ചശേഷി നഷ്ടമായതിനാല്‍ ജമ്മുകശ്മിരില്‍ ഉപയോഗിച്ചിരുന്ന കുപ്രസിദ്ധ പെല്ലറ്റുകളും ഹരിയാന പൊലിസ് ഉപയോഗിച്ചതായി ആരോപണമുണ്ട്. ഡ്രോണുകള്‍ വഴിയാണ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. ഇന്ത്യയില്‍ ആദ്യമാണ് സമരക്കാരെ ഇത്തരത്തില്‍ പൊലിസ് നേരിടുന്നത്. കര്‍ഷക പ്രക്ഷോഭത്തിനിടെ പരുക്കേറ്റ പ്രതിഷേധക്കാര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തില്‍ സമരക്കാര്‍ക്കെതിരേ റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ച പൊലിസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. യോഗി ആദിത്യനാഥിന്റെ യു.പിയിലാണെങ്കില്‍ കര്‍ഷക പ്രക്ഷോഭം പ്രഖ്യാപിച്ചതിനെ തുടർന്ന് സമരത്തിന് വിലക്കാണ്. സമരം ചെയ്യുന്നവരെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഉത്തരവും യു.പി സര്‍ക്കാര്‍ ഇറക്കി.


എപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണാറുള്ള ദേശീയപാതകളിൽ പൊലിസ് തടസങ്ങളുണ്ടാക്കിയതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് വഴി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വരവും കുറഞ്ഞുവരികയാണ്. എന്‍.സി.ആര്‍ മേഖലയിലെ വിപണികളില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. പ്രതിബന്ധങ്ങള്‍ ഏറെയുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകാനാണ് ശനിയാഴ്ച ചേര്‍ന്ന സമരസമിതി ഭാരവാഹികളുടെയും യു.പിയിലെ കിസാന്‍ മഹാ പഞ്ചായത്തിലെയും തീരുമാനം.


ഇതിനിടെ നാലു ചര്‍ച്ചകളാണ് നടന്നത്. പ്രക്ഷോഭം തുടങ്ങുന്നതിന് മുമ്പ് (ഈ മാസം എട്ടിനും 12നും) രണ്ടുതവണയും സമരത്തിന്റെ മൂന്നാംദിവസവും ഇന്നലെയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും സമരസമിതി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ പിടിവാശിമൂലം ഫലം ഉണ്ടായില്ല. 2021ലെ സമരത്തിനൊടുവില്‍ നടന്ന ചര്‍ച്ചയില്‍ വയലിലേക്ക് മടങ്ങിയ കര്‍ഷകരാണ് പഴയ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിച്ച് സമരത്തിനിറങ്ങിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മുന്നില്‍വച്ച എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ സമയവും വയലില്‍ പണിയെടുക്കേണ്ട മനുഷ്യരെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തികളില്‍ കോട്ട കെട്ടി തടഞ്ഞിരിക്കുന്നത്.


സമീപകാലത്ത് ഏറ്റവും വലിയ നഷ്ടങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസുതന്നെ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ 50 ശതമാനം കര്‍ഷക കുടുംബങ്ങളും കടക്കെണിയിലാണ്. 2014 മുതലുള്ള എട്ടു വര്‍ഷത്തിനിടെ 1,00,474 കര്‍ഷകരാണ് ജീവനൊടുക്കിയത്. കാര്‍ഷികരംഗത്തെ വളര്‍ച്ച കഴിഞ്ഞ ആറുവര്‍ഷമായി താഴേക്കാണ്. ഈ രംഗത്തെ നിക്ഷേപവും കുറഞ്ഞു. ചെറുകിട, ഇടത്തരം കര്‍ഷകരുടെ കടം പെരുകുകയാണ്. അതിനാലാണ് അവര്‍ ആത്മഹത്യയില്‍ അഭയംതേടുന്നത്.


കര്‍ഷകര്‍ക്ക് സമഗ്ര താങ്ങുവില നിശ്ചയിക്കണമെന്നാണ് ഡോ. എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായ ദേശീയ കര്‍ഷക കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. കര്‍ഷക പ്രക്ഷോഭത്തിനിടെയാണ് സ്വാമിനാഥന് കേന്ദ്രസര്‍ക്കാര്‍ ഭരതരത്‌ന നല്‍കിയതെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒന്നാം കര്‍ഷകസമരത്തിന് പിന്നാലെ മിനിമം താങ്ങുവില വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2022 ജൂലൈ 12ന് കൃഷിമന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. സമിതിയംഗങ്ങളില്‍ ഒരാള്‍ പോലും കാര്‍ഷികസമരത്തോട് യോജിപ്പുള്ളവരല്ല. അതുമുതല്‍ ഇതുവരെ 37 തവണയാണ് സമിതി യോഗം ചേര്‍ന്നത്. ചായകുടിച്ച് പിരിഞ്ഞതല്ലാതെ വിഷയത്തില്‍ ഒരു ശുപാര്‍ശപോലും ചെയ്തില്ല.

രണ്ടാംമോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനാലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി പരമാവധി മൂന്നാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാലും ഈ സര്‍ക്കാരിന്റെ കാലത്ത് മിനിമം താങ്ങുവില പ്രാബല്യത്തില്‍ വരില്ലെന്ന് ഉറപ്പാണ്. ഓര്‍ഡിനന്‍സ് ഇറക്കുകയാണ് ഇനിയുള്ള വഴി.
രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ ക്രിമിനലുകളെപ്പോലെ നേരിടുന്ന രീതി ഒരു രാഷ്ട്രത്തിനും ഭൂഷണമല്ല. താങ്ങുവില പോലുള്ള വളരെ അനിവാര്യമായതും നിലനില്‍പ്പിനെ ബാധിക്കുന്നതുമായ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയാണ് വേണ്ടത്. ഒപ്പം സമരക്കാരെ വര്‍ഗീയമായും ജാതീയമായും നവമാധ്യമങ്ങളിലൂടെ അവഹേളിക്കുകയും പൈശാചികവല്‍കരിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ പ്രൊഫൈലുകളെയും അധികൃതര്‍ നിലക്കുനിര്‍ത്തുകയും വേണം.
കര്‍ഷകര്‍ ഇങ്ങനെ റോഡില്‍ ടെന്റ് കെട്ടി സമരം ചെയ്യേണ്ടവരല്ല, ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് അവരെ എത്രയും വേഗം വയലിലേക്ക് പറഞ്ഞുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  10 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago