കെ.ഐ.സി - SKSSF സ്ഥാപക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു.
KIC - SKSSF organized Founder's Day Celebration and Commemoration.
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ SKSSF സ്ഥാപക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡന്റ് ഇൽയാസ് മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഉൽഘാടനവും നിർവഹിച്ചു.
SKSSF സ്ഥാപക ദിന സന്ദേശം കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൾ ഗഫൂർ ഫൈസി പൊന്മള കൈമാറി. വർത്തമാന കാലത്ത് മുസ്ലിം ഉമ്മത്തിന് ദിശാബോധം നൽകാൻ സംഘടന വഹിക്കുന്ന പങ്ക് എന്നും നിലനിൽക്കുന്നതാണെന്നും കഴിഞ്ഞ 35 വർഷ കാലത്തെ സംഘടനയുടെ നിസ്സീമമായ പ്രവർത്തനങ്ങൾ മികച്ചതാണെന്നും അദ്ദേഹം പ്രതിബാധിച്ചു. അനുസ്മരണം പ്രഭാഷണം അബ്ദുൽ ഹമീദ് അൻവരി നിർവഹിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.പി മുഹമ്മദ് ഫൈസി എന്നീ മണ്മറഞ്ഞു പോയ മഹാരഥന്മാരെ അദ്ദേഹം അനുസ്മരിച്ചു. അവർ പകർന്നു നൽകിയ സേവനങ്ങളും ജീവിത രീതികളും സാമൂഹിക പ്രതിബദ്ധതയും വിലമതിക്കാനാവാത്തതാണെന്നും ഓരോ പ്രവർത്തകർക്കും ആവേശം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന പ്രാർത്ഥന ഉസ്മാൻ ദാരിമി അടിവാരം നിർവഹിച്ചു.
വിവിധ യൂണിറ്റ്, മേഖല,കേന്ദ്ര നേതാക്കളും നിരവധി പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി നെല്ലായ സ്വാഗതവും ഇ എസ് അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."