മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും, സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും, സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്. 2022ല്‍ മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോവുകയും, തുടര്‍ന്ന് രക്ഷാദൗത്യ സംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ഇരുവരും.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
2022 ഫെബ്രുവരിയിലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിപ്പോവുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദൗത്യ സംഘം ഇയാളെ രക്ഷപ്പെടുത്തിയത്. ഉയരത്തില്‍ നിന്ന് 400 മീറ്ററും, തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സൈന്യമെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."