HOME
DETAILS

പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

  
backup
February 22 2024 | 03:02 AM

karate-trainer-arrested-on-plus-one-student-mysterious-death

പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. സിദ്ദീഖ് അലി എന്നയാളെയാണ് വാഴക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മരിച്ച വിദ്യാർഥിനി തന്നെ പരാതി നൽകിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ സിദ്ദീഖ് അലി പീഡിപ്പിച്ചിരുന്നതായും ഇതിൽ പെൺകുട്ടി പൊലിസിന് പരാതി നൽകിയിരുന്നെന്നും കുടുംബം പറയുന്നു. എന്നാൽ മാനസിക സമ്മർദ്ദം മൂലം മൊഴി നൽകാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.

ഒന്നര അടി മാത്രം വെള്ളം ഉള്ള പുഴയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഷാളും മേൽവസ്ത്രവും ധരിച്ച് പോയ പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് നഷ്ടമായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് കരാട്ടെ പരിശീലകനെതിരെ വാഴക്കാട് പൊലിസിന് പരാതി നൽകിയത്.

പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നിരുന്നെന്നും, സംഭവത്തിലെ പ്രതിയെ പിടികൂടണമെന്നും പരാതിയിൽ പറയുന്നു. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചെയർമാനായാണ് കമ്മിറ്റി രൂപവത്കരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago