വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയയാള്‍ കസ്റ്റഡിയില്‍
വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയയാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിന് ശ്രമിച്ചതിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലിസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.
പാലക്കാട് തിരുമിറ്റക്കോട് പുത്തന്‍പീടികയില്‍ ഷമീറ ബീവിയും (36) നവജാത ശിശുവുമാണു നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടില്‍ മരിച്ചത്. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നയാസിന്റെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് ഷമീറയുടെ പ്രസവം എടുത്തതെന്നാണ് വിവരം. പൊലിസ് ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാകും ഇവരുടെ പങ്കിന്റെ കാര്യത്തില്‍ പൊലിസ് തീരുമാനത്തില്‍ എത്തുക. അതോടൊപ്പം ഇവര്‍ നടത്തിയെന്ന് കരുതപ്പെടുന്ന അക്യുപങ്ചര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ പരിധിയിലാണ്.
ചൊവാഴ്ച വൈകീട്ടാണ് പ്രസവത്തിനിടെ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവര്‍ക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ രീതിയിലൂടെ വീട്ടില്‍ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പൊലിസും ആശാ വര്‍ക്കര്‍മാരും ഗര്‍ഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവ് നയാസ് അതിനു തയ്യാറായില്ല. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവശ്യപ്പെട്ടവരോട് ഇയാള്‍ തട്ടിക്കയറി. ഷമീനയുടെ കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."