HOME
DETAILS

'ആര്‍.എസ്.എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് പോയോ?'; സത്യനാഥന്റെ കൊലപാതകത്തില്‍ എഫ്.ബി പോസ്റ്റ് തിരുത്തിയ സ്വരാജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

  
backup
February 23 2024 | 09:02 AM

rahul-mamkootathil-m-swaraj-facebook-post-pv-sathyanathan-killing-koyilandy

'ആര്‍.എസ്.എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് പോയോ?'; സത്യനാഥന്റെ കൊലപാതകത്തില്‍ എഫ്.ബി പോസ്റ്റ് തിരുത്തിയ സ്വരാജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സി.പി.എം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യനാഥന്റെ കൊലപാതകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിലെ ആര്‍.എസ്.എസ്. പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം. കൊലപാതകത്തിനുശേഷം ആദ്യം പങ്കുവെച്ച പോസ്റ്റില്‍നിന്ന് 'ആര്‍.എസ്.എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര' എന്ന ഭാഗം പിന്നീട് ഒഴിവാക്കിയതാണ് വിമര്‍ശനത്തിന് കാരണമായത്.

RSS പരാമര്‍ശം പിന്‍വലിക്കാന്‍ സ്വരാജിന് ആരാണ് സമ്മര്‍ദ്ദം ചെയ്തതെന്നതടക്കം ആറ് ചോദ്യങ്ങളാണ് രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. സത്യനാഥന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടന്ന് പിടികൂടി ശിക്ഷ ലഭിക്കുവാന്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തണമെന്നും രാഹുല്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊല്ലപ്പെട്ട CPIM ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാന്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തണം.
ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 'RSS ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നത് ആയിരന്നു കുറിപ്പില്‍ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതില്‍ ഞെട്ടല്‍ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.
എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ RSS പരാമര്‍ശം സ്വരാജ് ഒഴുവാക്കിയതില്‍ ദുരുഹത ഉണ്ട്.
അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍

  1. RSS പരാമര്‍ശം പിന്‍വലിക്കാന്‍ സ്വരാജിന് ആരാണ് സമ്മര്‍ദ്ദം ചെയ്തത്?
  2. RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂര്‍ പോയോ?
  3. RSS അല്ല കൊലപാതകത്തിനു പിന്നില്‍ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കില്‍ ആരാണ് കൊന്നത്?
  4. RSS ആണ് കൊലപാതകത്തിന് പിന്നില്‍ എങ്കില്‍ M ന്റെ മധ്യസ്ഥതയില്‍ സിപിഎം ആര്‍എസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?
  5. സിപിഎം നേതാവ് അറസ്ട്ടില്‍ എന്ന് വാര്‍ത്ത കണ്ടിരുന്നു, അപ്പോള്‍ സത്യനാഥനെ കൊന്നത് പകല്‍ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?
  6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago