യുഎഇയിൽ ഫെബ്രുവരി 25,26 തീയതികളിൽ മഴയ്ക്ക് സാധ്യത
ദുബൈ:യുഎഇയിലെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 22-നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഫെബ്രുവരി 25, ഞായർ, ഫെബ്രുവരി 26, തിങ്കൾ എന്നീ ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും ഈ ദിനങ്ങളിൽ മഴ ലഭിക്കാനിടയുണ്ട്.
ഈ കാലയളവിൽ ദുബൈ, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിലും, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഭാഗികമായും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഫുജൈറയിൽ ഈ ദിവസങ്ങളിൽ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.മലയോര മേഖലകളിൽ ജാഗ്രത പുലർത്താനും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Content Highlights:Chance of rain in UAE on February 25 and 26
ബഹ്‌റൈനിലെ ബുദൈയ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
ബുദൈയ:ബുദൈയ ഹൈവേയിൽ 2024 ഫെബ്രുവരി 23 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അവന്യൂ 2-നും കിംഗ് ഫൈസൽ ഹൈവേയ്ക്കും ഇടയിൽ സനാബിസ് ഏരിയയിലാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി കിഴക്കൻ ദിശയിൽ ഒന്ന്, അല്ലെങ്കിൽ രണ്ട് വരികൾ വീതം പടിപടിയായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2024 ഫെബ്രുവരി 23, വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ഈ നിയന്ത്രണം. ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം എർപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."