കേരളത്തിന്റെ ഗതകാല സ്മരണകളുയര്‍ത്തി കര്‍ഷകദിനാഘോഷം
മണ്ണുത്തി: കാര്‍ഷിക നന്മയുടെ പ്രതീകമൊരുക്കി നാടെങ്ങും കര്‍ഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കര്‍ഷകന് സമൂഹത്തില്‍ അംഗീകാരവും, പരിരക്ഷയും നല്‍കുക എന്നുള്ള ഉദ്ദേശത്തോടെയും, കൃഷി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയുമായിരുന്നു കര്‍ഷക ദിനാഘോഷം. സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ചര്‍ച്ച എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. വ്യത്യസ്തമായ ഒരു കര്‍ഷകദിനത്തിനാണ് ഇത്തവണ കേരള കാര്‍ഷിക സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. പതിവ് വിട്ട് കര്‍ഷകര്‍ക്കു പകരം സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു അതിഥികള്‍. മംഗലം വള്ളത്തോള്‍ യു.പി സ്‌കൂളിലേയും, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലേയും കാര്‍ഷിക സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ വിജ്ഞാന വ്യാപന ഡയറക്ട്രേറ്റില്‍ കൃഷി പഠിക്കാനൊത്തു കൂടിയപ്പോള്‍ കാര്‍ഷിക സര്‍വകലാശാലാ അധ്യാപകരും കര്‍ഷകരും പരിശീലകരായി. കാര്‍ഷിക ശാസ്ത്രത്തിന്റെ നൂലാമാലകള്‍ സരസമായി വിവരിച്ച വൈസ് ചാന്‍സലറുടെ ഉദ്ഘാടന പ്രസംഗം കുട്ടികള്‍ക്ക് നവീനാനുഭവമായി. സസ്യശാസ്ത്രവും അടിസ്ഥാന പ്രകൃതി വിഭവങ്ങളായ മണ്ണും ജലവും വായുവും തമ്മിലുള്ള അഭേദ്യബന്ധം ലളിതമായ ഭാഷയില്‍ വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. ചെറുചെടികളില്‍ പോലും നിശബ്ദമായും തുടര്‍ച്ചയായും നടക്കുന്ന പ്രകാശ സംശ്ലേഷണം കൃത്രിമമായി നടത്താന്‍ ഇതു വരെയും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുകുട്ടികളെ ഓര്‍മിപ്പിച്ചു. ഡോ.എസ്.എസ്റ്റലീറ്റ, ഡോ.അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, ഡോ.പി.എസ്.ഗീതക്കുട്ടി, ഡോ.എ.സുമ, ഡോ.ടി.സുമന്‍, ഡോ.സ്മിതാ ബേബി എന്നിവര്‍ സംസാരിച്ചു.
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെയാണ് കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് രാവിലെ കാളമുറി സെന്ററില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര നടത്തി. തുടര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കര്‍ഷക ദിനാഘോഷം ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അധ്യക്ഷനായി. കൃഷി ഓഫിസര്‍ അനില മാത്യൂ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍, പഞ്ചായത്ത് വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.എസ് പ്രണവ്, അഖില വേണി, ജിസിനി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ ഗിരിജ, നൂറുല്‍ ഹുദ, ബേബി ശിവദാസന്‍, വിവിധ രാഷ്ടീയ കക്ഷി നേതാക്കള്‍, സഹകരണ സംഘം, ക്ഷീരോല്‍പാദക സംഘം പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. കാര്‍ഷിക മേഖലകളില്‍ മികവ് പുലര്‍ത്തിയ കര്‍ഷകരെ ചടങ്ങില്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അധ്യക്ഷനായി . മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി കാര്‍ഷിക കര്‍മ്മസേനാ സമര്‍പ്പണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പെരിഞ്ഞനം ജൈവ കാര്‍ഷിക വിപണന കേന്ദ്രത്തിനായുള്ള റജിസ്‌ട്രേഡ് പച്ചക്കറി ഉല്‍പാദക സംഘങ്ങളുടെ പ്രഖ്യാപനവും വിത്ത് വിതരണവും ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫിസര്‍ ജ്യോതി പി.ബിന്ദു പദ്ധതി വിശദീകരണം നടത്തി. യു.ദിവാകരന്‍ കാര്‍ഷിക സെമിനാര്‍ നയിച്ചു.
മതിലകം: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കര്‍ഷകദിനാഘോഷം ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍ അധ്യക്ഷനായി. കൃഷി ഓഫിസര്‍ അനില മാത്യൂ പദ്ധതി വിശദീകരണം നടത്തി.
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ബീനാ ശശാങ്കന്‍ കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. തളിക്കുളം ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.മാത്യു തയ്യല്‍ പദ്ധതി വിശദീകരണം നടത്തി. ഏങ്ങണ്ടിയൂര്‍ കൃഷി ഓഫീസര്‍ കെ.ആര്‍ പ്രീത, കൃഷി അസിസ്റ്റന്റ് ഷാലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗണേശന്‍ നെടുമാട്ടുമ്മല്‍, ലീന രാമനാഥന്‍ എന്നിവര്‍ ച്ചു.
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനം മുരളി പെരുന്നല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് അധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുത്ത സി.ശശിധരന്‍ (മികച്ച കേരകര്‍ഷകന്‍), പണിക്കവീട്ടില്‍ പി.എ മുഹമ്മദ് (മികച്ച സമ്മിശ്ര കര്‍ഷകന്‍), മികച്ച വനിതാ കര്‍ഷകയായി വസന്താമണി, മികച്ച പട്ടികജാതി കര്‍ഷകയായി തൂമാട്ട് ശാന്ത അയ്യപ്പന്‍, മികച്ച ക്ഷീര കര്‍ഷകനായി എം.എം രവീന്ദ്രന്‍, മികച്ച കര്‍ഷക കൂട്ടായ്മയായി തൃത്തല്ലൂരിലെ ഗ്രാമശ്രീ സ്വയം സഹായ സംഘത്തേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കര്‍ഷകരെ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. കൃഷി ഓഫിസര്‍ എം.മുര്‍ഷിദ്, എ.എ അബു, കൃഷി അസിസ്റ്റന്റ് മുഹമ്മദ് നൗഷാദ് എന്നിവര്‍ സംസാരിച്ചു.
കൊടകര: കോടാലി ജി.എല്‍.പി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മോളി തോമസ് അധ്യക്ഷയായി. . മറ്റത്തൂര്‍ പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയായി തെരെഞ്ഞെടുത്ത വത്സല പനംകൂട്ടത്തിനെ ചടങ്ങില്‍ അനുമോദിച്ചു.ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസില്‍ കര്‍ഷക ദിനാചരണം ജൈവ പച്ചക്കറി കൃഷി നടീല്‍ ഉത്സവം എന്നിവ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ടി.വി ഗോപി ഉദ്ഘാടനം ചെയ്തു. നന്തിക്കര ജി.വി.എച്ച്.എസ്.എസിലെ കാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തെരെഞ്ഞെടുക്കപ്പെട്ട അജയന്‍ മാനിയങ്കരയെ വീട്ടിലെത്തി അനുമോദിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് കൃഷിഭവനില്‍ നടന്ന കര്‍ഷക ദിനാചരണം കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, ആശ ഉണ്ണികൃഷ്ണന്‍, ജിനി മുരളി, പി.എസ് പ്രശാന്ത്, ലൈല ബഷീര്‍, ഷീല തിലകന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ സി.സുരേഷ് സ്വാഗതവും, കെ.കെ നന്ദനന്‍ നന്ദിയും പറഞ്ഞു. കൊടകരയില്‍ ബി.ഡി ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സുധ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ജോയ് നെല്ലിശ്ശേരി, ഇ.എല്‍ പാപ്പച്ചന്‍, വിലാസിനി ശശി സംസാരിച്ചു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയില്‍ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി കൃഷിഭവനുകള്‍ പാടശേഖര സമിതികള്‍, കാര്‍ഷിക വികസന സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. അനില്‍ അക്കര എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷ ലൈല നസീര്‍, കൗണ്‍സിലര്‍മാരായ പി.കെ സദാശിവന്‍, പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, ഷജിനി രാജന്‍, എ.എച്ച് സലാം, സൈറ ബാനു, വി.പി മധു, എം.എച്ച് ഷാനവാസ്, സിന്ധു സുബ്രഹ്മണ്യന്‍, കൃഷി ഓഫിസര്‍ എന്‍.വി സുനില്‍ കുമാര്‍ സംസാരിച്ചു. വിവിധ കൃഷിരീതിയില്‍ മികവ് തെളിയിച്ച 10 കര്‍ഷകരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. ദേശമംഗലം പഞ്ചായത്ത് തല കര്‍ഷക ദിനാഘോഷം യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എം സലീം, സ്ഥിരം സമിതി അധ്യക്ഷന്മാരായ അജിതാകൃഷ്ണന്‍കുട്ടി, പി.എല്‍ സുധ, ബ്ലോക്ക് മെമ്പര്‍മാരായ ബുഷറബഷീര്‍, ശാലിനി വിനോദ്, മെമ്പര്‍മാരായ പി.ബി മനോജ്, എ.പി റഹ്മത്ത് ബീവി, ബീന, എം.എസ് മനീഷ്, കെ. മാലതി, അബ്ദുള്‍ റസാക്ക്, കെ.എ നിഷ, ആര്‍.രമണി, എസ്.കെ രാജീവ്, അനില ഹരിഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റുമാരായ റോണി ചീരന്‍ സ്വാഗതവും, ആര്‍.ഷിജിന്‍ രാജ് നന്ദിയും പറഞ്ഞു. ഒമ്പത് കര്‍ഷകരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. വരവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനവും യു.ആര്‍ പ്രദീപ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി. കൃഷി ഓഫീസര്‍ പി.കെ രാജലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. പത്ത് കര്‍ഷകരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
പാവറട്ടി: സെന്റ്.ജോസഫ് എല്‍.പി സ്‌കുളിലെ കര്‍ഷക ദിന പരിപാടി പി.ടി.എ പ്രസിഡന്റ് ബൈജു ലോറന്‍സ് ഉദ്ഘാടനം ചെയ്തു. പാവറട്ടി ഗ്രാമ പഞ്ചായത്തില്‍ മട്ടുപ്പാവ് കൃഷിയിലെ മികച്ച കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട ശകുന്തള നാരായണനെ കൃഷി ഓഫിസര്‍ ബിന്ദു പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജെസി ലോറന്‍സ്, റെജി സി.ഒ, ലൂസി എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി: കര്‍ഷക ദിനം കര്‍ഷക കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംരക്ഷണ ദിനമായി ആചരിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുെട കര്‍ഷക വഞ്ചനക്കെതിരായിരുന്നു പ്രതിഷേധ സമരം. വിവിധ കാര്‍ഷിക വിളകളുടെ വെട്ടിക്കുറച്ച സബ്‌സിഡി പുനസ്ഥാപിക്കണമെന്നും നെല്ല്, നാളികേരം എന്നിവയുടെ സംഭരണ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. എ.ജി നാരായണന്‍ അധ്യക്ഷനായി. സി.ആര്‍ രാധാകൃഷ്ണന്‍, ഗംഗാധരന്‍, മുരളി പണിക്കത്ത്, ഷീബ ജെയ്‌സണ്‍, സി.എല്‍ ജോണി, എം.എസ് സുബ്രഹ്മണ്യന്‍, എം.ജെ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കര്‍ഷക ദിനാചരണം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി.നവീകരിച്ച പച്ചതേങ്ങ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി നിര്‍വഹിച്ചു. മുണ്ടകന്‍ നെല്‍വിത്ത് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം.പത്മിനി ടീച്ചര്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ് മികച്ച കര്‍ഷകരെ പരിചയപ്പെടുത്തി. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.എം.നൗഷാദ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കല്ല്യാണി. എസ്.നായര്‍, കെ.ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് മാസ്റ്റര്‍, എ.എം.മുഹമ്മദ്കുട്ടി, പി.കെദേവദാസ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ആര്‍.സിമി, ചെയര്‍മാന്‍ ടി.പി.ജോസഫ്, പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, എം.ടി.വേലായുധന്‍ മാസ്റ്റര്‍ എന്നിവര്‍ മികച്ച കര്‍ഷകരെ ഉപഹാരം നല്‍കി ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റ്റിസമ്മ തോമാസ്, കൃഷി ഓഫിസര്‍ റിയ ജോസഫ് എന്നിവര്‍ പദ്ധതികളുടെ വിശദീകരണം നടത്തി.
എരുമപ്പെട്ടി: പഞ്ചായത്ത് കര്‍ഷക ദിനാചരണം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ മുഖാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം കല്ല്യാണി എസ് നായര്‍ മികച്ച കര്‍ഷകരെ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഗോവിന്ദന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സഫീന അസീസ് സിജി ജോണ്‍,പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.കെ.കബീര്‍,പി.ഡി.സതീഷ്, ചെയര്‍പേഴ്‌സണ്‍ പി.എം ഷൈല തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."