HOME
DETAILS
MAL
പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം
backup
February 25 2024 | 05:02 AM
പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് നിവേദ്യമര്‍പ്പിക്കുക. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കുന്നതിനായി തലസ്ഥാന നഗരിയില്‍ എത്തിയിരിക്കുന്നത്. രാത്രി എട്ടുമണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 3,300 പൊലീസുകാരെ നഗരത്തില്‍ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 അഗ്‌നിരക്ഷാസേനാംഗങ്ങളും സേവന നിരതരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."