HOME
DETAILS
MAL
കണ്ണും കരളും കുളിർപ്പിച്ച് കണ്ണൂർ പെരുമ 2024
backup
February 26 2024 | 13:02 PM
ഫുജൈറ: പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കും സമ്മർദ്ദങ്ങൾക്കുമിടയിൽ ശരീരത്തിനും മനസ്സിനും ഉൻമേഷം നൽകുന്ന വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ച കണ്ണൂർ പെരുമശ്രദ്ധേയമായി. ഫുജൈറ കെ.എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയായിരുന്നു സംഘാടകർ. ഫുജൈറയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടി വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വിവിധ സെഷനുകൾ കൊണ്ട് സമ്പന്നമായിരുന്നു സംഗമം ഹബീബ് കടവത്തിൻറെ അദ്ധ്യക്ഷതയിൽ ഫുജൈറ കെ എം സി സി ട്രഷറർ അബൂബക്കർ സി.കെ ഉൽഘാടനം ചെയ്തു 'പ്രവാസത്തെ പ്രണയിക്കാം' എന്ന വിഷയത്തിൽ ഷുഹൈബ് മാസ്റ്റർ ക്ലാസ്സിനു നേതൃത്വം നൽകി. തുടർന്ന് വിവിധ മൽസരങ്ങളും സർഗനിശയും നടന്നു. സമാപന സംഗമം അബ്ദുല്ല ദാരിമി കൊട്ടിലയുടെ അദ്ധ്യക്ഷതയിൽ കെ എം സി സി ഫുജൈറ സംസ്ഥാന ജനറൽ സ്രെകട്ടറി ബഷീർ ള്ളിയിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുസലിം ലീഗ്, യൂത്ത്ലീഗ് നേതാക്കളായ മുസ്ഥഫ ചൂര്യോട്ട്, ഷബീർ എടയന്നൂർ എന്നിവർക്ക് സ്വീകരണം നൽകി. റാഷിദ് മസാഫി, റഫീഖ് മദീന , റഹീംകൊല്ലം , അബ്ദുസ്സലാം ദാരിമി , ആഷിഖ് എസ്.എം, ജസീർ എം.പി.എച്ച്, ഹസ്സൻ വി.വി സംബന്ധിച്ചു. ഒ.കെ നൗഷാദ് പരിയാരം സ്വാഗതവും അമീർ തട്ടുമ്മൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."