യേശു ക്രിസ്തുവിന്റെ പ്രതിമകള്‍ നീക്കം ചെയ്യണം; ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കെതിരെ ഭീഷണി മുഴക്കി അസമിലെ ഹിന്ദു തീവ്രവാദ സംഘടനകള്‍
ദിസ്പൂര്‍: യേശു ക്രിസ്തുവിന്റെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ പേരില്‍ അസമില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാന്‍മിലിറ്റോ സനാതന്‍ സമാജ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമാണ് ആഹ്വാനം.
ഗുവാഹത്തി ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ മിഷനറി സ്‌കൂളായ ഡോണ്‍ ബോസ്‌കോ, സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ നെഹ്‌റു പാര്‍ക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകള്‍ പതിച്ചു. ബാര്‍പേട്ട, ശിവസാഗര്‍ നഗരങ്ങളിലും ഇത്തരം പോസ്റ്ററുകളുണ്ട്. 'സ്‌കൂളിനെ ഒരു മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിര്‍ത്താനുള്ള അവസാന മുന്നറിയിപ്പാണിത്. സ്‌കൂള്‍ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക. ഇത്തരം ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം' എന്നാണ് അസമീസ് ഭാഷയിലുള്ള പോസ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."