കൊടും ചൂടിൽ വെന്ത് കേരളം; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്
കൊടും ചൂടിൽ വെന്ത് കേരളം; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. സാധാരണ നിലയിൽ പകൽ മാത്രം അനുഭവപ്പെട്ടിരുന്ന ചൂടിന് രാത്രിയിലും ശമനമില്ലാത്തതാണ് പുതിയ കാഴ്ച. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയത്താണ്,
28.5 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയ താപനില. സാധാരണയേക്കാള്‍ നാലു ഡിഗ്രി കൂടുതല്‍ ആണ് ഇവിടെ അനുഭവപ്പെട്ടത്. സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും അനുഭവപ്പെടുമെന്നാണ് പ്രവചനം.
പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 - 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."